ശാസ്താംകോട്ട: ഉറങ്ങിക്കിടന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽ കയറി സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി ഒളിവിൽ പോയി.
നെടിയവിള ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിക്കാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുത്തേറ്റത്. ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശി അനന്തു വീടിന്‍റെ ടെറസ് വഴി അകത്ത് കയറി ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയ സ്ക്രൂ ഡ്രൈവർ കൊണ്ട് രണ്ടു തവണ കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
അവശയായി നിലത്ത് വീണ വിദ്യാർഥിനിയുടെ നിലവിളി കേട്ട് ഉണർന്ന വീട്ടുകാർ ശാസ്താംകോട്ടയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ പെൺകുട്ടി അപകടനില തരണം ചെയ്തതായി അറിയുന്നു.
ശാസ്താംകോട്ട പോലീസ് കേസെടുത്തു. ഒളിവിൽ പോയ അനന്തുവിനായി തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.