ഇരവിപുരം: ബൈക്കിൽ ആയുധവുമായെത്തി റോഡരികിൽ സംസാരിച്ച നിന്ന യുവാക്കളെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മയ്യനാട് കരുവാൻകുഴി നിഷാദ് മൻസിലിൽനിന്ന് ആക്കോലിൽ സുനാമി ഫ്ലാറ്റ് ബ്ലോക്ക് 12, ഫ്ലാറ്റ് രണ്ട്, അഷ്കർ മൻസിലിൽ വാടകക്ക് താമസിക്കുന്ന സിയാദ് (29) ആണ് അറസ്റ്റിലായത്.
ഇൗ മാസം പത്തിന് വൈകുന്നേരം അമ്മാച്ചൻ മുക്കിലായിരുന്നു സംഭവം. ബൈക്കിൽ വാളുമായെത്തിയ സിയാദ് ആയിരംതെങ്ങ് പാലേലിമുക്കിന് സമീപം ഹാഷിം മൻസിലിൽ ഹസീം (28), സുഹൃത്ത് അനന്തു എന്നിവരെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.
ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, ജയകുമാർ, സുനിൽകുമാർ, എ.എസ്.ഐമാരായ ജയപ്രകാശ്, അജയകുമാർ, ഷിബു പീറ്റർ, സി.പി.ഒ സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇരവിപുരം: വധശ്രമം, അടിപിടി, കഞ്ചാവ് ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേരെ കാപ്പാ പ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പുന്തല ത്താഴം പെരുങ്കുളംനഗർ ചരുവിളവീട്ടിൽ ആദർശ് (27), വടക്കേവിള പാട്ടത്തിൽ കാവ് നഗർ 130 സി.ആർ.ലാൽ ഹൗസിൽ മനു റൊണാൾഡ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെരുമ്പുഴയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇരുവരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം സിറ്റി എ.സി.പി അനിൽകുമാറിെൻറ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, സൂരജ് ഭാസ്കർ, സന്തോഷ്, സി.പി.ഒമാരായ വിനു വിജയ്, സന്ദീപ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.