ശാന്തമ്പാറ (ഇടുക്കി): ലോക്ഡൗൺ ലംഘിച്ച് നിരത്തിലിറക്കിയ ബൈക്ക് പൊലീസ് പിടിച്ചെടുത ്തതിൽ മനംനൊന്ത് പെേട്രാൾ ദേഹത്തൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. ചിന ്നക്കനാൽ സൂര്യനെല്ലി ലോവർ ഡിവിഷൻ ആറുമുറി ലയത്തിൽ പരേതനായ വിജയകുമാറിെൻറ മകൻ വിജയപ്രകാശാണ് (23) മരിച്ചത്. തിങ്കളാഴ്ച പുലർച്ച ആറിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.
ഞായറാഴ്ച രാവിലെ 11ന് ചിന്നക്കനാലിൽ വെച്ച് ശാന്തൻപാറ പൊലീസ് പിടികൂടുകയായിരുന്നു. ലോക്ഡൗൺ ലംഘിച്ചതിന് പൊലീസ് കേസെടുക്കുകയും ബൈക്ക് പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്നു വീടിന് സമീപം നടുറോഡിൽ വെച്ച് പെേട്രാൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു വിജയപ്രകാശ്. കഴിഞ്ഞ 29 നും ലോക്ഡൗൺ ലംഘനത്തിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
പലതവണ മുന്നറിയിപ്പ് നൽകിയതും ചെവിക്കൊണ്ടില്ല. ഒരുവർഷം മുമ്പ് വാങ്ങിയ ബൈക്ക് രജിസ്റ്റർ ചെയ്തിരുന്നുമില്ല. ഇതും ബൈക്ക് പിടിച്ചെടുക്കാൻ കാരണമായി. പൊലീസ് പറഞ്ഞു. മാതാവ്: സെൽവി. സഹോദരൻ: വിജയ പ്രസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.