തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും തടയുന്ന കാമ്പയിനിന്റെ ഭാഗായി മാട്രിമോണിയൽ പ്ലാറ്റ്ഫോമുമായി യുവജനക്ഷേമ ബോർഡ്.
നിലവിലെ രീതികളിൽനിന്ന് വ്യത്യസ്തമായി ''മനുഷ്യ മൂല്യങ്ങളെ മുൻനിർത്തി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ്' ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയെന്നാണ് ബോർഡ് വിശദീകരിക്കുന്നത്. സ്കൂളുകളിൽ ശാസ്ത്രപ്രശ്നോത്തരിയും സംഘടിപ്പിക്കും.
ഹൈസ്കൂൾ തലത്തിൽ പ്രാഥമിക മത്സരവും തുടർന്ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും ജില്ല-സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.