വാളയാർ: മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് മാർച്ച് ചെയ്​ത വെൽഫെയർ പാർട്ടി നേതാക്കളെ അറസ്​റ്റ്​ ചെയ്തു

തിരുവനന്തപുരം: വാളയാർ കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിൽ പ്രതിഷേധിച്ച്​ തിരുവനന്തപുരത്ത് മുഖ്യമന്ത്രി യുടെ പരിപാടിയിലേക്ക് വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച്​ പൊലീസ് തടയുകയും പാർട്ടി സംസ്ഥാ ന വൈസ് പ്രസിഡൻറ്​ ശ്രീജ നെയ്യാറ്റിൻകര, സാമൂഹിക പ്രവർത്തക വിനീത വിജയൻ എന്നിവരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു.

വാളയാർ കേസിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം ആഭ്യന്തരവകുപ്പി​​െൻറ പരാജയമാണെന്ന്​ മാർച്ചിന് നേതൃത്വം നൽകിയ വെ ൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി പറഞ്ഞു. വാളയാർ കൊലപാതകത്തി​​െൻറ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത്​ പിണറായി വിജയൻ രാജിവെക്കണം. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമത്തി​​െൻറ ഭാഗമാണ് നേതാക്കളുടെ അറസ്​റ്റ്​. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിനീത വിജയനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നേതാക്കളെ ജാമ്യത്തിൽ വിട്ടയച്ചു. സമരത്തിന്​ അഡ്വ. അനിൽകുമാർ, എം. ഖുതുബ്, ആരിഫ ബീവി, മുംതാസ് ബീഗം, ഷറഫുദ്ദീൻ കമലേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി.


യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാറും പൊലീസും ഒത്തുകളിച്ചെന്നാരോപിച്ച് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സെക്രട്ടറിയേറ്റിനു മുന്നിൽ ബാരിക്കേഡുകൾ വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞിരുന്നു. മാർച്ചിന്‍റെ ഉദ്ഘാടന ശേഷമാണ് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ നീങ്ങിയത് സംഘർഷത്തിനിടയാക്കിയത്.

ജലപീരങ്കി പ്രയോഗത്തെ തുടർന്ന് പ്രവർത്തകർ ചിതറിയോടിയെങ്കിലും വീണ്ടും തിരിച്ചെത്തി പ്രതിഷേധിച്ചു. മൂന്ന് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരിക്കുകയാണ്. പരിക്കേറ്റ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - yuvamorcha Secretariat march -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.