തിരുവനന്തപുരം: പ്രമുഖരുടെ ഫോൺ സംഭാഷണങ്ങളും ഇ-മെയിൽ സന്ദേശങ്ങളും ഒൗദ്യോഗികത ലത്തിൽ തന്നെ ചോർത്തിയിരുന്നെന്ന് തുറന്നുസമ്മതിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവ ി ടി.പി. സെൻകുമാർ. ബി.ജെ.പി വേദിയിൽ സംസാരിക്കവെയാണ് സെൻകുമാറിെൻറ തുറന്നുപറച്ചി ൽ. അതേസമയം, ചോർത്തൽ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരു ന്ന കാലത്താണെന്നും പേരൂർക്കടയിലെ വീട്ടിലാണ് ചോർത്തലിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നതെന്നും സെൻകുമാർ പറയുന്നു. ബി.ജെ.പി തിരുവനന്തപുരത്ത് സംഘടിപ്പിച്ച നവാഗത നേതൃ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ഇപ്പോൾ പലതരത്തിലുള്ള നുണ പ്രചാരണങ്ങളാണ് നടക്കുന്നത്. ഫോൺ ചോര്‍ത്തല്‍ നടന്നത് തെൻറ കാലത്തല്ല. അത് തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയും ജേക്കബ് പുന്നൂസ് ഡി.ജി.പിയുമായിരുന്ന കാലത്താണ്. എന്നിട്ടും ആ കുറ്റം തെൻറ മേൽ ചുമത്തുകയാണ്.
ഫോണ്‍ ചോര്‍ത്തുന്ന സംഭവം എല്ലായിടത്തുമുണ്ട്. കേരളത്തിലാണ് ഏറ്റവും കുറവ്. ഇ-മെയില്‍ ചോര്‍ത്തല്‍ തുടങ്ങിയതും തനിക്ക് മുമ്പുണ്ടായിരുന്ന ആളിെൻറ കാലത്താണ്. അത് താന്‍ പിടികൂടുകയായിരുന്നു. എന്നിട്ടും അതും തെൻറ അക്കൗണ്ടിലാക്കാനാണ് ശ്രമം. സത്യം പറയുന്നതുകൊണ്ടാണ് തന്നെ സംഘിയാക്കുന്നത്. തനിക്ക് അതിൽ വിഷമമില്ല. ഡി.വൈ.എഫ്.ഐയുടെയും കോണ്‍ഗ്രസിെൻറയും ജമാഅത്തെ ഇസ്ലാമിയുടേയുമൊക്കെ പരിപാടികളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, അന്നൊന്നുമില്ലാത്ത അയിത്തമാണ് ഇപ്പോൾ തനിക്ക് ചിലർ കൽപിച്ചിട്ടുള്ളത്. ആ അയിത്തം മാറ്റാനാണ് ഇപ്പോൾ ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്.
ബി.ജെ.പിയുടെ ഇൗ പരിപാടിയിൽ താന്‍ സൗഹാര്‍ദ പ്രതിനിധിയായാണ് പെങ്കടുക്കുന്നത്. പലതും സ്വതന്ത്രമായി പറയാന്‍ ഒരുപാര്‍ട്ടിയിലും അംഗത്വം ഇല്ലാത്തതാണ് നല്ലത്. ശരിയായ സനാതന ധര്മത്തില് അടിയുറച്ച് വിശ്വസിക്കുന്ന ആളായ തനിക്ക് ഇപ്പോള്‍ രണ്ടിടത്തേ അംഗത്വമുള്ളൂ. പി.ടി.പി നഗറിലെ െറസിഡന്‍സ് അസോസിയേഷനിലും വിരമിച്ചശേഷം വട്ടിയൂര്‍ക്കാവ് എസ്.എന്‍.ഡി.പി ശാഖയിലും. 2019ലും 2024ലും മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ പാവങ്ങളും ദാരിദ്ര്യവും ഇല്ലാതാകുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.