നമ്മെ വിമർശിക്കുന്നവരാകാം നമ്മുടെ ഏറ്റവും വലിയ മോട്ടിവേറ്റർ -അഡ്വ. ബബില


അഡ്വ. ബബില (സുപ്രീംകോടതി അഭിഭാഷക). ചിത്രം: ബിമൽ തമ്പി

നമ്മെ വിമർശിക്കുന്നവരാകാം നമ്മുടെ ഏറ്റവും വലിയ മോട്ടിവേറ്റർ -അഡ്വ. ബബില

മൂന്നുവയസ്സ് മുതൽ ഞാൻ ജോലി ചെയ്തിരുന്നു. മുട്ട വിൽക്കലായിരുന്നു ആദ്യജോലി. എല്ലാ സൗകര്യങ്ങളും ഒരുക്കിതന്നാണ് മാതാപിതാക്കൾ എന്നെ വളർത്തിയിരുന്നതെങ്കിൽ ഈ സ്ഥാനത്ത് എത്തുമായിരുന്നോ എന്ന് സംശയമാണ്.

എല്ലായ്പോഴും സ്വയം മോട്ടിവേറ്റ് ചെയ്യാനും പ്രമോട്ട് ചെയ്യാനും ശ്രമിച്ചുകൊണ്ടിരുന്നു. സംസാരിക്കുന്ന എല്ലാവരിൽനിന്നും അത് ചായക്കാരനായാലും പത്രക്കാരനായാലും പ്രചോദനം ഉൾക്കൊള്ളാൻ ശ്രമിച്ചു. എപ്പോഴും പോസിറ്റിവായി ചിന്തിച്ചു.

എന്നാൽ, മാത്രമേ മറ്റുള്ളവർക്കും പോസിറ്റിവ്നെസ് പകർന്നുനൽകാൻ നമുക്ക് കഴിയൂ. നമ്മെ വിമർശിക്കുന്നവരാകാം നമ്മുടെ ഏറ്റവും വലിയ മോട്ടിവേറ്റർ. നമ്മുടെയുള്ളിലെ പേടി മാറ്റാൻ ശ്രമിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

അങ്ങനെയാണ് വിക്കും ഡിസ്ലെക്സിയയുമടക്കം പലവിധ പരിമിതികളുണ്ടായിരുന്ന ഞാൻ ഈ നിലയിലെത്തിയത്. No one stop you until you decide what you are.

(കോഴിക്കോട് പ്രോവിഡൻസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)





Tags:    
News Summary - our biggest motivators can be those who criticize us - Adv. Babila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.