ചിത്രം: മുഹമ്മദ് തസ്നീർ
ചേരുവകൾ
1. ചിക്കൻ ബ്രെസ്റ്റ് -200 ഗ്രാം
2. അരിഞ്ഞ വെളുത്തുള്ളി -20 ഗ്രാം
3. മുറിച്ച ഉള്ളി -20 ഗ്രാം
4. മല്ലിയില -10 ഗ്രാം
5. മസറല്ല ചീസ് -100 ഗ്രാം
6. യെല്ലോ ചെഡ്ഡാർ ചീസ് -100 ഗ്രാം
7. പുഴുങ്ങിയ ഉരുളക്കിഴങ്ങ് -250 ഗ്രാം
8. സ്വീറ്റ് കോൺ -100 ഗ്രാം
9. മുറിച്ച കാരറ്റ് -100 ഗ്രാം
10. ഉപ്പ് -ആവശ‍്യത്തിന്
11. കുരുമുളക് -ആവശ‍്യത്തിന്
12. അരിഞ്ഞ റോസ്മേരി -10 ഗ്രാം
13. ധാന്യപ്പൊടി -100 ഗ്രാം
14. മുട്ട -രണ്ടെണ്ണം
15. ബ്രഡ് ക്രംപ്സ് -200 ഗ്രാം
16. ബട്ടർ -20 ഗ്രാം
തയാറാക്കുന്ന വിധം
1. പാത്രത്തിൽ വെള്ളം ചൂടാക്കി ചിക്കൻ വേവിച്ചെടുക്കാം. വെള്ളത്തിലേക്ക് അൽപം വിനാഗിരിയും കാരറ്റും രുചിക്കായി റോസ്മേരിയും ചേർക്കാം. വെന്ത ചിക്കൻ മുറിച്ചു മാറ്റിവെക്കാം.
2. പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ഇട്ട് പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ഉള്ളി, കാരറ്റ്, ഉപ്പ്, കുരുമുളക്, അരിഞ്ഞ റോസ്മേരി എന്നിവ ചേർത്ത് പാകം ചെയ്യാം.
3. തയാറാക്കിയ ഉരുളക്കിഴങ്ങ് മിശ്രിതം 40 ഗ്രാം എടുത്ത് അതിനകത്തേക്ക് മുറിച്ചുവെച്ച ചിക്കൻ, സ്വീറ്റ് കോൺ, മുറിച്ച കാരറ്റ്, മസറല്ല ചീസ്, യെല്ലോ ചെഡ്ഡാർ ചീസ് എന്നിവ ചേർത്ത് ബാൾ രൂപത്തിലാക്കാം.
4. ശേഷം ഇവ തയാറാക്കിയ മുട്ട മിശ്രിതത്തിലേക്ക് ഇട്ട് മൈദയിൽ മുക്കിയെടുക്കാം. ഇവ ബ്രഡ് ക്രംപ്സിലിട്ട് ഉരുട്ടിയെടുക്കാം. ശേഷം നാലു മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം.
5. പാനിൽ ഓയിൽ ഒഴിച്ച് തിളച്ചുവരുമ്പോൾ തയാറാക്കിയ ക്രോക്കറ്റ്സ് ഇട്ട് സ്വർണ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം.
6. കൂടെ കഴിക്കാൻ സ്വീറ്റ് ചില്ലി സോസും ടൊമാറ്റോ സോസും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.