ചി​​​ത്ര​​​ങ്ങ​​​ൾ: ഹസനുൽ ബസരി പി.കെ


സ്വീറ്റാക്കാം ആഘോഷങ്ങൾ

ആഘോഷങ്ങൾ ഏതായാലും മധുരം നമുക്ക് ഒഴിവാക്കാനാവില്ല. പ്രധാന ഭക്ഷണത്തിന് ശേഷം അൽപം മധുരം കഴിക്കുന്നത് പതിവാണല്ലോ. പതിവ് വിഭവങ്ങളിൽനിന്ന് മാറി ഒരുക്കാം വ്യത്യസ്തമായ രുചികൾ...

പ്ലം കേക്ക് (Plum cake)

ചേരുവകൾ:

1. ബട്ടർ -100 ഗ്രാം

2. പഞ്ചസാര -100 ഗ്രാം
3. ഫ്രൂട്ട് മിക്സ് -500 ഗ്രാം
4. മുട്ട -2 എണ്ണം​
5. ബേക്കിങ് പൗഡർ -2 ഗ്രാം
6. കാരമൽ സിറപ്പ് -20 ഗ്രാം
7. ഗ്ലിസറിൻ -15 മില്ലി
8. മിക്സഡ് ഫ്രൂട്ട് ജാം -15 ഗ്രാം
9. വാനില എസൻസ് -2 മില്ലി
10. മിക്സ് ഫ്രൂട്ട്സ് എസൻസ് -2 മില്ലി
11. സ്വീറ്റ് ഓറഞ്ച് എസൻസ് -2 മില്ലി


ഫ്രൂട്ട് മിക്സിനു വേണ്ട ചേരുവകൾ:

1. കറുത്ത മുന്തിരി -50 ഗ്രാം
2. വെളുത്ത മുന്തിരി -50 ഗ്രാം
3. ടുട്ടി ഫ്രൂട്ടി -25 ഗ്രാം
4. ചെറി -25 ഗ്രാം
5. ഈത്തപ്പഴം -25 ഗ്രാം
6. അത്തിപ്പഴം -25 ഗ്രാം
7. കശുവണ്ടി -100 ഗ്രാം
8. സ്പൈസ് മിക്സ് -10 ഗ്രാം
9. ഇഞ്ചി പൗഡർ - 5 ഗ്രാം
10. മുന്തിരി ജ്യൂസ് -300 മില്ലി
11. ക്രാൻ​െബറി ജ്യൂസ് -100 മില്ലി
12. ഓറഞ്ച് ജ്യൂസ് -100 മില്ലി
13. നാരങ്ങനീര് -20 മി
14. പഞ്ചസാര -250 ഗ്രാം
15. മിക്സഡ് ഫ്രൂട്ട് ജാം -250 ഗ്രാം

ഫ്രൂട്ട് മിക്സ് തയാറാക്കുന്ന വിധം:

1 മുതൽ 9 വരെ ചേരുവകളെല്ലാം ഒന്നിച്ച് മിക്സ് ചെയ്യുക. അതിലേക്ക് 10 മുതൽ 15 വരെ ചേരുവകൾ ചേർത്ത് കുക്ക് ചെയ്ത് എടുത്ത മിക്സഡ് ഫ്രൂട്ട് ജ്യൂസും ചേർത്ത് വീണ്ടും മിക്സ് ചെയ്ത് ഒരു ബക്കറ്റിലേക്ക് മാറ്റി എയർ ടൈറ്റ് ചെയ്ത് 15 ദിവസം വെക്കുക. കേക്ക് തയാറാക്കുന്നതിനായി ഈ മിക്സ് ഉപയോഗിക്കാം.

തയാറാക്കുന്ന വിധം:

1. ആദ്യം ബട്ടറും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിനുശേഷം മുട്ട ഓരോന്നായി ആഡ് ചെയ്യുക. തുടർന്ന് കാരമൽ സിറപ്പ്, ഗ്ലിസറിൻ, മിക്സഡ് ഫ്രൂട്ട് ജാം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

2. മൈദ, ബേക്കിങ് പൗഡർ എന്നിവ മിക്സ് ചെയ്തത് ഈ മിക്സിലേക്ക് ചേർക്കുക. പിന്നീട് ഫ്രൂട്ട്സ് മിക്സും മറ്റുള്ള എല്ലാ എസൻസുകളും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.

3. ഒരു ബേക്കിങ് മോൾഡിൽ ബട്ടർ അപ്ലൈ ചെയ്ത് ബേക്കിങ് പേപ്പർ ഇട്ട ശേഷം ഈ മിക്സ് അതിലേക്ക് ഒഴിക്കുക. ഇത് 190 ഡിഗ്രി സെൽഷ്യസിൽ 60 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കണം.

4. കേക്ക് ചൂടാറിയ ശേഷം ക്ലീൻ റാപ്പുകൊണ്ട് നന്നായി കവർ ചെയ്ത് എടുക്കുക. ഏഴു ദിവസം റൂം ടെമ്പറേച്ചറിൽ വെച്ച ശേഷം സ്ലൈസ് ചെയ്ത് സെർവ് ചെയ്യാം.


ക്രിസ്മസ് സ്റ്റോളൻ (CHRISTMAS STOLLEN -NON ALCOHOLIC)

ജർമനിയുടെ ക്രിസ്മസ് സ്​പെഷൽ സ്വീറ്റ് ബ്രഡാണ് ക്രിസ്മസ് സ്റ്റോളൻ. കൂടുതൽ ബട്ടറും ഡ്രൈ ഫ്രൂട്സും ഡ്രൈ നട്ട്സും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന റിച്ച് സ്വീറ്റ് ബ്രഡാണിത്. ഇതിന്‍റെ ഷേപ്പാണ് മറ്റൊരു പ്രത്യേകത. ബ്രഡ് എന്നു പറയുന്നുണ്ടെങ്കിലും ഇതിന്‍റെ ടേസ്റ്റ് കേക്കിനോട് കിടപിടിക്കുന്നതാണ്. ഇതിന്‍റെ ഇടയിൽ ബദാം പേസ്റ്റുകൊണ്ടുള്ള ഫില്ലിങ്ങും ചേർക്കുന്നതിനാൽ രുചി വേറെ ലെവലാവും. സ്നോ ഷുഗർ അല്ലെങ്കിൽ ഐസിങ് ഷുഗർ ഉപയോഗിച്ച് കവർ ചെയ്ത് സെർവ് ചെയ്യാം.

ചേരുവകൾ:

1. മൈദ -250 ഗ്രാം
2. ഫ്രഷ് യീസ്റ്റ് -20 ഗ്രാം
3. പഞ്ചസാര -30 ഗ്രാം
4. ഉപ്പ് -2.5 ഗ്രാം
5. ബട്ടർ -100 ഗ്രാം
6. മുട്ട -ഒന്ന്
7. പാൽ -60 മില്ലി
8. മിക്സ് സ്പൈസസ് പൗഡർ -10 ഗ്രാം
9. ഓറഞ്ച് തൊലി -25 ഗ്രാം
10. കറുത്ത മുന്തിരി -50 ഗ്രാം
11. ക്രാൻ​ബെറി -25 ഗ്രാം
12. റോസ്റ്റ് ചെയ്ത ബദാം -25 ഗ്രാം
13. റോസ്റ്റ് ചെയ്ത പിസ്ത -25 ഗ്രാം

ക്ലാരിഫൈഡ് ബട്ടർ തയാറാക്കാൻ:

125 ഗ്രാം ബട്ടർ എടുത്ത് ചെറുതീയിൽ ചൂടാക്കുക. 15 മിനിറ്റിനകം ക്ലാരിഫൈഡ് ബട്ടർ തയാറാവും.

ബദാം പേസ്റ്റ് തയാറാക്കാൻ:

1. ബദാം പൗഡർ -50 ഗ്രാം
2. ഐസിങ് ഷുഗർ -50 ഗ്രാം
3. മുട്ടയുടെ വെള്ള -15 മില്ലി
4. ബദാം എസൻസ് -1 മില്ലി

ഫില്ലിങ്ങിന്:

1. ബദാം പേസ്റ്റ് -125 ഗ്രാം
2. ക്ലാരിഫൈഡ് ബട്ടർ -125 ഗ്രാം
3. സ്നോ ഷുഗർ അല്ലെങ്കിൽ ഐസിങ് ഷുഗർ- 125 ഗ്രാം

ക്രിസ്മസ് സ്റ്റോളൻ തയാറാക്കുന്ന വിധം:

1. മൈദ, യീസ്റ്റ്, പാൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ടു മണിക്കൂർ മാറ്റിവെക്കുക. പുളിപ്പുണ്ടാകാൻ വേണ്ടിയാണിത്
2. ഇനി ബട്ടർ മിക്സ് തയാറാക്കാം. സോഫ്റ്റ് ബട്ടർ, മുട്ട, സാൾട്ട്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
3. പുളിപ്പിച്ച മൈദ മിക്സും ബട്ടർ മിക്സും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മിക്സഡ് സ്പൈസസ്, ഓറഞ്ച് തൊലി, കറുത്ത മുന്തിരി, ക്രാൻ​െബറി, റോസ്റ്റ് ചെയ്ത ബദാം, പിസ്ത എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് ഒരുമണിക്കൂർ മാറ്റിവെക്കാം.
4. ഈ മിക്സ് ഒന്ന് പരത്തിയശേഷം അതിന്‍റെ നടുഭാഗത്തായി ബദാം പേസ്റ്റ് ഒരു പൈപ്പുപോലെ ഷേപ് ചെയ്യുക. പരത്തിയെ മാവിന്‍റെ ഇടയിൽവെച്ച് ചിത്രത്തിൽ കാണുന്നത് പോലെ ഷേപ്പ് ചെയ്യുക. പിന്നീട് ഒരു ബേക്കിങ് ട്രേയിൽ ബട്ടർ നന്നായി അടിച്ചുവെച്ച ശേഷം വീണ്ടും ഒരു 45 മിനിറ്റുകൂടി മാറ്റിവെക്കാം. ഇനി 175 ഡിഗ്രി സെൽഷ്യസിൽ 45 മിനിറ്റ് ബേക്ക് ചെയ്യണം. ബേക്ക് ചെയ്ത് ഇറക്കിയ ഉടൻ അതിന്‍റെ മുകളിൽ ക്ലാരിഫൈഡ് ബട്ടർ ഒഴിച്ചശേഷം ഒരു 30 മിനിറ്റ് വെക്കുക.

ഇത് ഐസിങ് ഷുഗർ അല്ലെങ്കിൽ സ്നോ ഷുഗർ കൊണ്ട് കവർ ചെയ്തശേഷം വീണ്ടും 12 മണിക്കൂർ റൂം ടെമ്പറേച്ചറിൽ വെക്കുക. ശേഷം വീണ്ടും ഐസിങ് ഷുഗർ അല്ലെങ്കിൽ സ്നോ ഷുഗർ കൊണ്ട് കവർ ചെയ്യണം. അതിനുശേഷം ലോഫ് കേക്ക് കട്ട് ചെയ്യുന്നപോലെ സ്ലൈസ് ചെയ്ത് സെർവ് ചെയ്യാം.


ജിഞ്ചർ കുക്കീസ് (Ginger Cookies)

ചേരുവകൾ:

1. പഞ്ചസാര -50 ഗ്രാം
2. ബ്രൗൺ ഷുഗർ -50 ഗ്രാം
3. ബട്ടർ -50 ഗ്രാം
4. തേൻ -20 ഗ്രാം
5. അരിഞ്ഞ ഉണക്കമുന്തിരി -20 ഗ്രാം
6. മുട്ട - ഒരെണ്ണത്തിന്‍റെ പകുതി
7. ഇഞ്ചി പൗഡർ -10 ഗ്രാം
8. ബേക്കിങ് സോഡ -2 ഗ്രാം
9. മൈദ -200 ഗ്രാം
10. ഉപ്പ് -2 ഗ്രാം

റോയൽ ഐസിങ്ങിന് വേണ്ട ചേരുവകൾ:

1. ഐസിങ് ഷുഗർ -100 ഗ്രാം
2. മുട്ടയുടെ വെള്ള -20 മില്ലി
3. നാരങ്ങനീര് -2 മില്ലി

റോയൽ ഐസിങ് തയാറാക്കുന്ന വിധം:

ബീറ്റർ കൊണ്ട് മുട്ടയുടെ വെള്ള ബീറ്റ് ചെയ്തെടുക്കുക. അതിലേക്ക് അൽപാൽപ്പമായി ഐസിങ് ഷുഗർ ചേർത്തുകൊടുക്കുക. പിന്നീട് നാരങ്ങനീരും ചേർത്ത് ഫിനിഷ് ചെയ്യാം. ശേഷം ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുക.

ജിഞ്ചർ കുക്കീസ് തയാറാക്കുന്ന വിധം:

1. ബട്ടറും ഷുഗറും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് മുട്ട, തേൻ എന്നിവ ചേർക്കാം. ശേഷം ബാക്കിയുള്ള ചേരുവകളെല്ലാം ചേർത്ത് മിക്സ് ചെയ്തെടുക്കാം. രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചശേഷം പുറത്തെടുത്ത് റോളിങ് പിൻ ഉപയോഗിച്ച് പരത്തിയെടുക്കുക. പരത്തുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ ആവശ്യത്തിന് മൈദ ചേർത്തുകൊടുക്കാൻ ശ്രദ്ധിക്കണം.

ശേഷം സ്റ്റാർ ഷേപ് കട്ടർ, സ്നോമെൻ ഷേപ് കട്ടർ, പൈൻ ട്രീ ഷേപ് കട്ടർ എന്നിവ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കാം. കട്ട് ചെയ്ത ശേഷം ഒരു ബേക്കിങ് ​പേപ്പർ ഇട്ട ട്രേയിൽവെച്ച് ഓവനിൽ 150 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. അതിനുശേഷം ടെമ്പറേച്ചറിൽ രണ്ടു മണിക്കൂർ മാറ്റിവെക്കുക. പിന്നീട് റോയൽ ഐസിങ് ഉപയോഗിച്ച് അതിന്‍റെ മുകളിൽ വരഞ്ഞശേഷം നാലു മണിക്കൂർ കൂടി മാറ്റിവെക്കുക. ഡ്രൈ ആയ ശേഷം സെർവ് ചെയ്യാം.


വിക്ടോറിയൻ ക്രിസ്മസ് പുഡിങ് (Victorian xmas pudding -non alcoholic)

ഇത് ഒരു ഇംഗ്ലീഷ് ഒറിജിനേറ്റഡ് ക്രിസ്മസ് സ്​പെഷൽ പുഡിങ് ആണ്. ഇതിൽ സോക്ക് ചെയ്തുവെച്ച ഫ്രൂട്ട്സാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

ചേരുവകൾ:

1. ബട്ടർ -125 ഗ്രാം
2. ബ്രൗൺ ഷുഗർ -100 ഗ്രാം
3. കാരമൽ സിറപ്പ് -35 ഗ്രാം
4. മുട്ട -2 എണ്ണം
5. കുതിർത്തുവെച്ച ഫ്രൂട്ട്സ് -200 ഗ്രാം
6. പൊടിയായി അരിഞ്ഞ ഓറഞ്ച് തൊലി (orange zest) -10 ഗ്രാം
7. വാനില എസൻസ് -5 മില്ലി
8. ബ്രഡ് പൊടി -400 ഗ്രാം
9. മൈദ -35 ഗ്രാം

വാനില സോസ് തയാറാക്കാൻ:

1. പാൽ -250 മില്ലി
2. പഞ്ചസാര- 50 ഗ്രാം
3. മുട്ടയുടെ മഞ്ഞ -3 എണ്ണം
4. വാനില എസൻസ് -2.5 മില്ലി

വാനില സോസ് തയാറാക്കുന്ന വിധം:

പാലും പഞ്ചസാരയും നന്നായി തിളപ്പിച്ചശേഷം മുട്ടയുടെ മഞ്ഞ എടുത്തുവെച്ചിരിക്കുന്ന പാത്രത്തിലേക്ക് പാൽ അൽപാൽപ്പമായി ഒഴിച്ച് മിക്സ് ചെയ്തെടുക്കുക. അതിലേക്ക് വാനില എസൻസ് ചേർത്ത് സാവധാനം കുക്ക് ചെയ്യാം. വിസ്ക് ഇട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. ഈ മിക്സ് കട്ടിയായി വരുമ്പോൾ അരിച്ച് മറ്റൊരു പാത്രത്തിലാക്കി ചൂടാറാൻ വെക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം.

സോക്ക്ഡ് ഫ്രൂട്ട്സ് തയാറാക്കാൻ വേണ്ട ചേരുവകൾ:

1. പാകം ചെയ്ത മുന്തിരി ജ്യൂസ് - 250 ഗ്രാം
2. കറുത്ത മുന്തിരി- 50 ഗ്രാം
3. വെളുത്ത മുന്തിരി -50 ഗ്രാം
4.ക്രാൻ​െബറി 50 ഗ്രാം
5. ഡ്രൈ ചെറി- 50 ഗ്രാം
6. സ്പൈസ് മിക്സ്- 10 ഗ്രാം

സോക്ക്ഡ് ഫ്രൂട്ട്സ് തയാറാക്കുന്ന വിധം:

പാകം ചെയ്തെടുത്ത 250 ഗ്രാം മുന്തിരി ജ്യൂസിലേക്ക് 50 ഗ്രാം കറുത്ത മുന്തിരി, 50 ഗ്രാം വെളുത്ത മുന്തിരി, 50 ഗ്രാം ക്രാൻ​െബറി, 50 ഗ്രാം ഡ്രൈ ചെറി, 10 ഗ്രാം സ്പൈസ് മിക്സ് എന്നിവ ചേർത്ത് 24 മണിക്കൂർ മുക്കിവെക്കുക.

വിക്ടോറിയൻ ക്രിസ്മസ് പുഡിങ് തയാറാക്കുന്ന വിധം:

1. ഒരു പാത്രത്തിൽ മെൽറ്റാക്കി വെച്ച ബട്ടർ, ബ്രൗൺ ഷുഗർ, മുട്ട, കാരമൽ സിറപ്പ്, കുതിർത്തുവെച്ച ​ഫ്രൂട്ട്സ്, ഓറഞ്ച് സെസ്റ്റ്, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന ബ്രഡ് പൊടി, മൈദ എന്നിവയും ചേർക്കാം.

2. ഒരു അലൂമിനിയം പാത്രത്തിൽ ബട്ടർ പുരട്ടിയശേഷം കുറച്ച് മൈദപ്പൊടിയും വിതറിക്കൊടുക്കുക. പുഡിങ് പെട്ടെന്ന് ഡീമോൾഡ് ചെയ്യാൻ വേണ്ടിയാണിത്. ഇതിലേക്ക് ഈ മിക്സ് ചേർത്തശേഷം അലൂമിനിയം ഫോയിൽകൊണ്ട് നന്നായി കവർ ചെയ്ത് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം ചൂടാക്കുക. തിളച്ചുവരുമ്പോൾ അതിനകത്തേക്ക് കവർ ചെയ്ത മിക്സ് വെച്ചശേഷം ഡബ്ൾ ബോയിൽ ചെയ്യുക. 50 മിനിറ്റോളം തുടരുക.

3. പാകമായശേഷം 20 മിനിറ്റ് മാറ്റിവെക്കുക. ശേഷം ഇളം ചൂടോടെ ഡീമോൾഡ് ചെയ്യാം. ഇതിന്‍റെ മുകളിലേക്ക് തയാറാക്കിവെച്ച വാനില സോസ് ഒഴിച്ച് സെർവ് ചെയ്യാം.


മിൻസ് പൈ (Mince Pie)

സ്വീറ്റ് പേസ്റ്റ് തയാറാക്കാൻ വേണ്ട ചേരുവകൾ

1. ബട്ടർ -120 ഗ്രാം
2. ഐസിങ് ഷുഗർ -70 ഗ്രാം
3. മൈദ -210 ഗ്രാം
4. മുട്ട -30 ഗ്രാം
5. വാനില എസൻസ് -5 മില്ലി

തയാറാക്കുന്ന വിധം

ബട്ടറും ഐസിങ് ഷുഗറും നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് മുട്ട അൽപാൽപമായി ചേർത്തുകൊടുക്കണം. വാനില എസൻസും മൈദയും ചേർത്ത ശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് ഫ്രിഡ്ജിൽ 4-6 മണിക്കൂർ വെക്കാം.

ഫില്ലിങ്ങിനുവേണ്ട ചേരുവകൾ

1. ബ്രൗൺ ഷുഗർ -100 ഗ്രാം
2. ക്രാൻ​െബറി -50 ഗ്രാം
3. വെള്ളമുന്തിരി -50 ഗ്രാം
4. കറുത്ത മുന്തിരി -50 ഗ്രാം
5. ഓറഞ്ച് ജ്യൂസ് -20 മി
6. പൊടിയായി അരിഞ്ഞ ഓറഞ്ച് തൊലി -10 ഗ്രാം
7. നാരങ്ങനീര് - 50 മി.
8. ലെമൺ സെസ്റ്റ് -5 ഗ്രാം
9. ആൽമണ്ട് ഫ്ലേക്സ് -50 ഗ്രാം
10. മിക്സ് പീൽ -25 ഗ്രാം
11. കറുവപ്പട്ട പൊടിച്ചത് -5 ഗ്രാം
12. ജാതിപ്പൊടി -2 ഗ്രാം

ഫില്ലിങ് തയാറാക്കുന്ന വിധം:

എല്ലാ ചേരുവകളും ഒരുമിച്ച് മിക്സ് ചെയ്യുക. ഇവ ഒരു ഗ്ലാസ് ബോട്ടിലിലിലേക്ക് മാറ്റി അടപ്പിട്ട് നന്നായി അടച്ച് 24 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

മിൻസ് പൈ തയാറാക്കുന്ന വിധം:

1. തയാറാക്കിവെച്ച സ്വീറ്റ് പേസ്റ്റ് ഒരു ടേബിളിന്‍റെ മുകളിൽ വെച്ച് റോളിങ് ബിൻ ഉപയോഗിച്ച് ആവശ്യത്തിന് മൈദയും വിതറി പരത്തിയെടുക്കുക. കട്ടികുറച്ച് പരത്തിയ ഷീറ്റ് 10 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. അതിനിടക്ക് മിനി ടാർട്ട് ഷെൽസ് എടുത്ത് അതിൽ ബട്ടർ അപ്ലൈ ചെയ്ത് മൈദ വിതറി വെക്കണം. ഷീറ്റായി മാറ്റിവെച്ച സ്വീറ്റ് പേസ്റ്റ് വട്ടത്തിൽ മുറിച്ച ശേഷം ടാർട്ട് ഷെൽസിൽ വെച്ച് ഡിസൈൻ ചെയ്യാം. അതിലേക്ക് 50 ഗ്രാം മിൻസ് പൈ ഫില്ലിങ് ഇട്ടശേഷം സ്വീറ്റ് പേസ്റ്റ് ഷീറ്റിൽനിന്ന് സ്റ്റാർഷേപ് കട്ടർ ഉപയോഗിച്ച് ഒരു കഷണം മുറിച്ച് മുകളിൽ വെച്ചുകൊടുക്കാം. മുട്ട മിക്സ് ചെയ്തത് ബ്രഷ് ഉപയോഗിച്ച് തടവിക്കൊടുക്കാം. ഇവ 160 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്യണം. ഒരിക്കൽ ബേക്ക് ചെയ്ത് ഇറക്കിയശേഷം ആറു മണിക്കൂർ മാറ്റിവെക്കണം. ശേഷം ഐസിങ് ഷുഗർ അതിനുമുകളിൽ തൂകി സെർവ് ചെയ്യാം.

തയാറാക്കിയത്: ഷെഫ് വിനോദ് വടശ്ശേരി (executive chef, lady loafella. www.chefvinodvadassery.com)

Location:
Lady Loafella,
the artisanal bread boutique,
Meenchanda, Calicut
www.ladyloafella.com




Tags:    
News Summary - sweet dishes for festivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.