വര: വി.ആർ. രാഗേഷ്

കുട്ടിക്കവിത: ഓണം വരുമ്പോൾ

മൂടിക്കെട്ടിയ കാർമേഘങ്ങൾ

വിണ്ണിൽനിന്നുമകന്നപ്പോൾ

ആടിക്കാല വറുതികളെല്ലാം

ദൂരെ മാഞ്ഞുപോയല്ലോ.

ആവണിവന്നു വിളിച്ചപ്പോൾ

പൂക്കൾ വിടർന്നു ചിരിച്ചപ്പോൾ

തിരുവോണത്തിൻ വരവായി!

ബാലകരെല്ലാം ഊഞ്ഞാലിൽ

ആടിരസിച്ചു തിമിർക്കുമ്പോൾ

പുലികളിമേളം വീട്ടിൻമുന്നിൽ

എത്തുന്നതു നാം കാണുന്നു!

തിരുവോണത്തിന് നാക്കിലയിൽ

മാവേലിക്കൊരു സദ്യ വേണം!

പപ്പടമുപ്പേരിയൊക്കെ വേണം

പ്രഥമനും ഇഞ്ചിയുമവിയലും വേണം

ഓണം വന്നിങ്ങനെ മുന്നിൽനിന്നാൽ

ഓണക്കോടിയുടുത്തു നടന്നിടാൻ

വേണം നമുക്കൊക്കെയുല്ലാസം!

എഴുത്ത്: മടവൂർ രാധാകൃഷ്ണൻ


Tags:    
News Summary - kutty kavitha: When Onam comes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.