ലൈഫ്സ്റ്റൈൽ വ്ളോഗ്ഗുകളും മേക്കപ്, ഫുഡ് വ്ലോഗിങ്, മോഡസ്റ്റ്ഫാഷൻ ട്രെൻഡ്സുമൊക്കെ പരിചയപ്പെടുത്തി ചുരുങ്ങിയ കാലംകൊണ്ട് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ ഇൻഫ്ലുൻസറുണ്ട് ഇങ്ങ് യു.എ.ഇയിൽ. ഫാസില അബ്ദുറഹ്മാൻ. ജീവിതത്തിലെ ഓരോ തിരക്കുകൾക്കിടയിലും ഇന്ന് തന്റെ ഫോളോവേഴ്സിനായി സമയം കണ്ടെത്താറുണ്ട് ഫാസില. മോഡസ്റ്റ് ഫാഷൻ ട്രെൻഡ്സ് തിരഞ്ഞെത്തുന്നവരും യു.എ.ഇയിൽ നല്ല ഫൂഡ് സ്പോട്ടുകൾ തിരയുന്നവരും ഒപ്പം, കുക്കിങ് വ്ളോഗ്ഗുകൾ ഇഷ്ടപ്പെടുന്നവരുമൊക്കെ ഇന്ന് ഫാസിലയുടെ ഫോളോവേഴ്സ് ആണ്.
ദുബൈയിലാണ് പഠിച്ചതും വളർന്നതുമൊക്കെ. എൻജിനീയറിങ് ബിരുദദാരിയാണ്. ദുബൈ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ എം.ബി.എ ഇൻഫർമേഷൻ സിസ്റ്റംസും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജ് സ്റ്റാർട്ട് ചെയ്തത് ശരിക്കുമൊരു ടൈംപാസിനായിരുന്നുവെന്നും തന്നെ ഇഷ്ടപ്പെടുന്നവർ തന്ന പ്രചോദനമാണ് പുതിയ വീഡിയോകളെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഫാസില പറയുന്നു. രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മ കൂടിയായ ഫാസില ശരിക്കും കുഞ്ഞുങ്ങളാണ് തന്റെ നേടുംതൂണെന്ന് പറയുന്നു. ഒപ്പം രക്ഷിതാക്കൾ തനിക്ക് നൽകുന്ന പിന്തുണയും വലുതാണ്.
ആദ്യമൊക്കെ ഫുഡ് വ്ലോഗിങ്ങും യു.എ.ഇയിലെ നല്ല റസ്റ്റോറന്റുകൾ ട്രൈ ചെയ്ത് ഫീഡ്ബാക്ക് ഇടലും ആയിരുന്നു വീഡിയോ കണ്ടന്റുകൾ. വീഡിയോകൾക്ക് പ്രിയമേറിയതോടെ കൊളോബറേഷൻസ് വന്നു തുടങ്ങി. പിന്നീട് കണ്ടന്റ് ക്രിയേഷൻ കാര്യമായി തന്നെയെടുത്തു. ഇൻഫ്ലുൻസർ മാർക്കറ്റിങ്ങിലും ചുവടുറപ്പിച്ചു. പത്തു വർഷമായി ഫാസിലയുടെ ഫസീ ജാനി എന്ന പേജിന്. ടിക്ടോകിലും വീഡിയോസ് ഇടാറുണ്ട്. ഗൂഗിൾ റിവ്യൂസിൽ 2.5 കോടി വ്യൂസ് ഉണ്ട്. മോഡസ്റ്റ്ഫാഷൻസ്, ലൈഫ്സ്റ്റൈൽ, മേക്കപ്, ഫുഡ് വ്ലോഗിങ്ങ് എന്നിവക്കൊപ്പം ഇന്റർനാഷണൽ ഇൻഫ്ലൂയൻസ് മാർക്കറ്റിങ്ങും ചെയ്യുന്നുണ്ട്. ഒരുപാട് ഇന്റർനാഷണൽ ഇൻഫ്ലൂയൻസ് ആയിട്ട് കോണ്ടാക്ട് ഉണ്ട് ഫാസിലക്ക്.
എല്ലാവരും പറയുന്ന പോലെ തന്നെ കരിയർ മുഴുവനായും ഡിജിറ്റൽ മാർക്കറ്റിങ്ങും കണ്ടന്റ് ക്രിയേഷനും ഒപ്പം കുഞ്ഞുങ്ങളുടെ കാര്യവും കുടുംബവുമൊക്കെ ബാലൻസ് ചെയ്ത് കൊണ്ടുപോവൽ ശരിക്കും ഒരു വലിയ ടാസ്ക് തന്നെയാണ്. ടൈം മാനേജ്മെന്റ് എന്നത് വലിയ പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. അതുപോലെ സ്ത്രീകൾ തീർച്ചയായും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത്തകരാകണമെന്നും ഫാസില പറയുന്നു. ഏത് പ്രായത്തിലും കരിയർ മുന്നോട്ട് കൊണ്ട് പോകാനും സ്വന്തമായി സമ്പാദിക്കുകയും വേണമെന്നാണ് ഫാസിലയുടെ അഭിപ്രായം. ലൈഫ് എക്സ്പ്ലോർ ചെയ്യാൻ പ്രായത്തിന്റെ മതിൽകെട്ടുകളില്ലെന്നും ലൈഫിലെ ഓരോ മൊമെന്റും എൻജോയ് ചെയ്യണമെന്നും ഫാസില പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.