പാചകം മൺപാത്രത്തിലാണോ, പോഷകങ്ങൾ നഷ്ടപ്പെടില്ല

നോ​ൺ സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ അ​മി​ത​മാ​യി ചൂ​ടാ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മെ​ന്നും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​ട്രീ​ഷ​ൻ

മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ പാ​ച​കം ചെ​യ്താ​ൽ ഭ​ക്ഷ​ണ​ത്തി​ൽ പോ​ഷ​ക​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​ട്രീ​ഷ​ൻ (എ​ൻ.​ഐ.​എ​ൻ). എ​ണ്ണ​യു​ടെ ആ​വ​ശ്യ​ക​ത കു​റ​യ്ക്കാ​നും മ​ൺ​പാ​ത്ര​ങ്ങ​ൾ ന​ല്ല​താ​ണെ​ന്ന് ‘ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള ഭ​ക്ഷ​ണ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ’ പു​തു​ക്കി​യ പ​തി​പ്പി​ൽ എ​ൻ.​ഐ.​എ​ൻ നി​ർ​ദേ​ശി​ക്കു​ന്നു.

പു​തി​യ ജീ​വി​ത​ശൈ​ലി, മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ, രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്താ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ.ഇ​ന്ന് വീ​ടു​ക​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​വ​യാ​യി മാ​റി​യ നോ​ൺ സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്ന​തി​ന് പു​റ​​മേ, പാ​നി​ലെ കോ​ട്ടി​ങ് മെ​റ്റീ​രി​യ​ൽ ക​ണ​ക്കി​ലെ​ടു​ക്കാ​തെ അ​മി​ത​മാ​യി ചൂ​ടാ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​വു​മാ​ണ്. കോ​ട്ടി​ങ് ഇ​ള​കി ശ്വാ​സ​കോ​ശ​ത്തി​ന് ഹാ​നി​ക​ര​മാ​യ പു​ക​ക​ൾ പു​റ​ത്തു​വി​ടു​ക​യും പോ​ളി​മ​ർ ഫ്യൂം ​ഫീ​വ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫ്ലൂ ​പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.

അ​തി​നാ​ൽ, ചൂ​ടു​ള്ള​തും പോ​ഷ​ക​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ മ​ൺ​പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ബം​ഗ​ളൂ​രു ആ​സ്റ്റ​ർ സി.​എം.​ഐ ആ​ശു​പ​ത്രി​യി​ലെ ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ​നും ഡ​യ​റ്റ​റ്റി​ക്സ് സ​ർ​വി​സ​സ് മേ​ധാ​വി​യു​മാ​യ എ​ഡ്വി​ന രാ​ജ് പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഏ​റ്റ​വും സു​ര​ക്ഷി​തം ഫു​ഡ് ഗ്രേ​ഡ് സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളാ​ണ്.

ഇ​വ ശു​ചി​ത്വ​മു​ള്ള​തും വൃ​ത്തി​യാ​ക്കാ​ൻ എ​ളു​പ്പ​വു​മാ​ണ്. മ​ൺ​പാ​ത്ര​ങ്ങ​ളും സെ​റാ​മി​ക് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​വ​യും വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചാ​ൽ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാം.

Tags:    
News Summary - If cooking is done in a clay pot nutrients will not be lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.