കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്നങ്ങളാണ് കഴിവുണ്ടെങ്കിലും മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകടിപ്പിക്കാതെ ഉള്‍വലിഞ്ഞു നില്‍ക്കലും അശ്രദ്ധയും. അപകര്‍ഷബോധവും സഭാകമ്പവും കുട്ടികള്‍ക്ക് എങ്ങനെ ബാധിക്കുന്നു?
അവൻ നന്നായി പാട്ടുപാടും, പക്ഷേ ആരുടെയും മുന്നിലോ സ്റ്റേജിലോ പാടില്ല. അവളാണെങ്കിൽ ചിത്രം വരക്കും, പക്ഷേ ആരെയും കാണിക്കില്ല. പല മാതാപിതാക്കളുടെയും പ്രധാന പരാതികളിലൊന്നാണിത്. സ്കൂളിലേക്ക് കൊണ്ടു പോകുന്ന പകുതി സാധനങ്ങളും തിരിച്ചുവരുേമ്പാൾ ഉണ്ടാകില്ല. ഒാരോ ദിവസവും പുതിയ പെൻസിലും റബറും സ്കെയിലും വാങ്ങേണ്ട അവസ്ഥയാണ്. ക്ലാസിൽ ടീച്ചർ പറയുന്നത് പകുതി മാത്രം എഴുതും. വീട്ടിൽ വന്നാലും പഠിക്കുേമ്പാൾ േപാലും അടങ്ങിയിരിക്കില്ല. ഒന്നിലും ശ്രദ്ധ കാണിക്കാത്ത അവസ്ഥയാണ്. രക്ഷാകർത്താക്കൾ ഇങ്ങനെ പരാതികൾ പറയുമെങ്കിലും യഥാർഥ പ്രശ്നം എന്താണെന്ന് അന്വേഷിക്കുന്നത് വളരെ കുറവാണ്. അത് വളരുേമ്പാൾ ശരിയായിക്കൊള്ളും എന്ന മനോഭാവമാണ്. എന്നാൽ, പനിയോ മഞ്ഞപ്പിത്തമോ എന്തിന് ജലദോഷമോ വന്നാൽപോലും ആധിയും ഏറ്റവും മികച്ച േഡാക്ടർമാരെ കാണിക്കാനുള്ള ഒാട്ടവുമാണ്. കുട്ടികളുടെ വളർച്ചയെയും ഭാവിയെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ, വളരുേമ്പാൾ ശരിയായിക്കൊള്ളും എന്ന മനോഭാവം തീർത്തും തെറ്റാണ്.
കുട്ടികളെയും രക്ഷാകർത്താക്കളെയും സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്നങ്ങളാണ് കഴിവുണ്ടെങ്കിലും മറ്റുള്ളവർക്കു മുന്നിൽ പ്രകടിപ്പിക്കാതെ ഉൾവലിഞ്ഞു നിൽക്കലും അശ്രദ്ധയും. അപകർഷബോധവും സഭാകമ്പവും കുട്ടികൾക്ക് എങ്ങനെ ബാധിക്കുന്നു എന്ന് ചോദിച്ചാൽ സാമാന്യവത്കരിക്കപ്പെട്ട ഉത്തരം പറയാൻ സാധ്യമല്ല. എന്നാൽ, ജനിതകമായി അപകർഷബോധം പകർന്നുനൽകപ്പെടാൻ സാധ്യതയുണ്ട്. മാതാപിതാക്കൾക്കോ കുടുംബത്തിൽ അടുത്ത ബന്ധമുള്ളവർക്കോ ഇൗ പ്രശ്നമുണ്ടെങ്കിൽ കുട്ടികളിലും ഇത് കാണപ്പെടാം. പലപ്പോഴും മുതിർന്നവരുടെ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ടാവില്ല. അതുേപാലെ കുട്ടികൾ എന്ത് കണ്ടുപഠിക്കുന്നു എന്നതും ഉൾവലിയാൻ പ്രേരിപ്പിക്കും. കുട്ടികളുടെ മാതൃക എന്നു പറയുന്നത് മാതാപിതാക്കളും സഹോദരങ്ങളുമാണ്. അവരുടെ പെരുമാറ്റവും സ്വഭാവവുമാണ് ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പെരുമാറ്റത്തിലുള്ള പ്രശ്നങ്ങൾ കുട്ടികൾ അതുപോലെ അനുകരിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പം ഇത്തരം പ്രശ്നങ്ങൾ കുട്ടികളിൽ കണ്ടുകഴിഞ്ഞാലും വിദഗ്ധ സേവനം നേടാത്തതും പ്രശ്നമാണ്. കൃത്യമായ സമയത്ത് കുട്ടികളുടെ പ്രശ്നങ്ങൾ കെണ്ടത്തുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ വളരുേമ്പാൾ അത് പ്രയാസങ്ങൾ സൃഷ്ടിക്കും. ഇൗ സാഹചര്യത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിെൻറ ഇടപെടലിലൂടെ ഇൗ പ്രശ്നം പരിഹരിക്കാം.
അധ്യാപകരോട് അന്വേഷിക്കുക
സ്കൂളിലെ കുട്ടികളുടെ പെരുമാറ്റം സംബന്ധിച്ച് അധ്യാപകരുമായി നിരന്തരം സംസാരിക്കുന്നതിലൂടെ കുട്ടികളുടെ പ്രശ്നം മനസ്സിലാക്കാൻ സാധിക്കും. ക്ലാസിൽ കുട്ടി ആക്ടിവാണോ കർമോത്സുകരാണോ തുടങ്ങിയവ അധ്യാപകരോട് ചോദിച്ചാൽ മതിയാകും. ക്ലാസിൽ എന്തെങ്കിലും പ്രവൃത്തി ചെയ്യാൻ പറയുേമ്പാൾ ക്ലാസിൽ സ്വയം മുന്നോട്ടു വരുന്നുണ്ടോ, പേര് വിളിച്ച് ചോദിച്ചാൽ പോലും തലതാഴ്ത്തി ഇരിക്കുന്നുണ്ടോ തുടങ്ങിയവ അന്വേഷിച്ചാൽ മതിയാകും. വീട്ടിൽ ആക്ടിവാകുന്ന കുട്ടികൾ പലരും സ്കൂളിൽ നിശ്ശബ്ദരാകുന്ന അവസ്ഥയും കാണാറുണ്ട്.
അശ്രദ്ധയുള്ള കുട്ടിയെ ട്രാക്കിലാക്കാം
കുട്ടികളുടെ അശ്രദ്ധയുടെ മാനങ്ങൾ ഏറെയാണ്. ക്ലാസിൽ അധ്യാപകർ പറയുന്ന കാര്യം പൂർണമായും എഴുതാതിരിക്കുക, അടങ്ങിയിരിക്കാതിരിക്കുക, ക്ലാസിനെ ഡിസ്റ്റർബ് ചെയ്യുക, ഹോംവർക്കുകൾ കൃത്യമായി ചെയ്യാതിരിക്കുക, എത്ര പഠിപ്പിച്ചുവിട്ടാലും അതിെൻറ പകുതിയോ നാലിലൊന്നോ മാത്രം പേപ്പറിൽ എഴുതുക, സ്കൂളിലേക്ക് കൊണ്ടുപോകുന്ന പുസ്തകങ്ങളും വാട്ടർബോട്ടിലും പെൻസിലും റബറുമെല്ലാം സ്ഥിരമായി നഷ്ടപ്പെടുത്തുക തുടങ്ങിയവയിലൂടെ കുട്ടികളുടെ അശ്രദ്ധ തിരിച്ചറിയാൻ സാധിക്കും. ഇൗ പ്രശ്നം ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണുന്നതിലൂടെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.
കുട്ടികളിൽ കാണുന്ന ഏതൊരു പ്രശ്നവും തനിയെ മാറും, സ്വയം ഇംപ്രൂവ് ചെയ്തുകൊള്ളും എന്നിങ്ങനെ വിചാരിച്ച് ഇരിക്കാതിരിക്കുക. കുട്ടികൾ ഇംപ്രൂവ് ചെയ്യാതിരിക്കുേമ്പാൾ വഴക്കു പറയുന്നത് പ്രശ്നങ്ങൾ വഷളാക്കും. അശ്രദ്ധ, ഉൾവലിയൽ അടക്കം പ്രശ്നങ്ങളിൽ ശരിയായ കൺസൽേട്ടഷൻ നൽകുന്നതിലൂടെ കുട്ടികൾക്ക് മാതാപിതാക്കളുടെ പിന്തുണയുെണ്ടന്ന് ബോധ്യമാകും. ഇത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായമാകും.
എന്തു ചെയ്യണം?
അന്തർമുഖരായ, ഉൾവലിയുന്ന സ്വഭാവക്കാരായ കുട്ടികൾക്ക് ആവശ്യമായ സാമൂഹിക ജീവിതം പകർന്നുനൽകുന്നതിലൂടെ അവരുടെ ഇത്തരം സ്വഭാവവൈകല്യങ്ങൾ വലിയ അളവോളം മാറും. കൂട്ടുകാർക്കൊപ്പം മൈതാനത്ത് കളിക്കാൻ വിടുക, സൈക്കിൾ ചവിട്ടാൻ വിടുക, വീടിന് അടുത്തുള്ള പരിപാടികൾക്ക് വിടുക തുടങ്ങിയ സാമൂഹികമായി കൂടിച്ചേരാനുള്ള അവസരങ്ങൾ ഉണ്ടാക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ. വീട്ടിൽ അതിഥികളും മറ്റും വരുേമ്പാൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകണം. അപ്പോൾ ചിലപ്പോൾ മൂഡുണ്ടെങ്കിൽ മാത്രമേ പാടുകയും വരക്കുകയും നൃത്തം ചെയ്യുകയുമുള്ളൂ തുടങ്ങിയ കമൻറുകൾ രക്ഷാകർത്താക്കൾ ഒഴിവാക്കണം.
കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ അതിഥികളും തയാറാകണം. ഇത്തരം പ്രവൃത്തികളിലൂടെ സഭാകമ്പവും ഉൾവലിഞ്ഞുനിൽക്കാനുള്ള പ്രവണതയും ഒഴിവാക്കാൻ സാധിക്കും. അതേസമയം, കഴിവുണ്ടെങ്കിലും ചില കുട്ടികൾക്ക് കൃത്യമായി പ്രകടിപ്പിക്കാൻ സാധിക്കില്ല. നന്നായി പാട്ടുപാടുന്ന കുട്ടി ഒരു സ്റ്റേജിൽപോലും കയറിയിട്ടുണ്ടാകില്ല. നന്നായി പഠിക്കുന്ന കുട്ടിക്ക് അധ്യാപകർ ചോദിക്കുേമ്പാൾ ഉത്തരം പറയാൻ സാധിക്കാതെ വരുന്നുണ്ടാകും. ഇത് പഠനവൈകല്യത്തിെൻറ ഭാഗവുമാകാം. ഇൗ സാഹചര്യത്തിൽ കുട്ടികളിെല പ്രശ്നങ്ങൾക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിെൻറ ഉപദേശം തേടൽ നിർബന്ധമായും ചെയ്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.