representation image

പരീക്ഷ ടെൻഷന് നോ പറയാം...

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​ല്ലോ. ഇ​തി​ന​കം എ​ഴു​തി​യ മൂ​ന്നോ നാലോ പ​രീ​ക്ഷ​ക​ൾ ന​ന്നാ​യി എ​ഴു​തി​യി​ല്ലേ...? ടെ​ൻ​ഷ​ൻ തു​ട​ങ്ങി​യോ എ​ന്ന്​ ചോ​ദി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പ​രീ​ക്ഷ എ​ന്നു കേ​ൾ​ക്കു​േ​മ്പാ​ൾ​ ത​ന്നെ ടെ​ൻ​ഷ​നാ​വു​ന്ന​വ​രാ​ണ്​ അ​ധി​കം കൂ​ട്ടു​കാ​രും. ന​ന്നാ​യി പ​ഠി​ച്ചാ​ലും വെ​റു​തെ ടെ​ൻ​ഷ​നാ​വു​ന്ന​വ​ർ. ടെ​ൻ​ഷ​ൻ അ​ഥ​വാ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള ചി​ല വ​ഴി​ക​ൾ വിവരിക്കുന്നു...

ടെ​ൻ​ഷ​ൻ ഗു​ണ​മോ ദോ​ഷ​മോ?

ടെ​ൻ​ഷ​ൻ ഗു​ണ​വും ദോ​ഷ​വും ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ്​ മ​നഃ​ശാ​സ്​​ത്ര വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്. ചെ​റി​യ തോ​തി​ല​ള്ള ഉ​ത്​​ക​ണ്​​ഠ പ്ര​വ​ർ​ത്ത​ന​ശേ​ഷി​യെ​യും ശ്ര​ദ്ധ​യെ​യും വ​ർ​ധി​പ്പി​ച്ച്​ ഒ​രു വ്യ​ക്​​തി​യു​ടെ ക​ഴി​വി​നെ പോ​ഷി​പ്പി​ക്കും എ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേസ​മ​യം, അ​മി​ത​മാ​യ ഉ​ത്​​ക​ണ്​​ഠ​യും സൂ​ക്ഷ്​​മ​ത​യു​മെ​ല്ലാം പ്ര​വ​ർ​ത്ത​ന​ശേ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്ന​താ​ണ്​ വാ​സ്​​ത​വം. കു​ളി​മു​റി​യി​ൽ മ​നോ​ഹ​ര​മാ​യി മൂ​ളി​പ്പാ​ട്ടു​ക​ൾ പാ​ടു​​ന്ന​വ​രെ അ​റി​യി​ല്ലേ? പാ​ഴ്​​ക്കട​ലാ​സു​ക​ളി​ൽ ന​ല്ല​ന​ല്ല ചി​ത്ര​ങ്ങ​ൾ കോ​റി​യി​ടു​ന്ന​വ​രും കു​റ​വ​ല്ല. എ​ന്നാ​ൽ, ഇ​വ​രോ​ട്​ പാ​ടാ​നോ ചി​ത്രം വ​ര​ക്കാ​േ​നാ ആ​വ​ശ്യ​പ്പെ​ട്ടു​നോ​ക്കൂ. സാ​ധാ​ര​ണ​ഗ​തി​യി​ൽ മ​റ്റൊ​രു വ്യ​ക്​​തി​യു​ടെ​യോ സ​ദ​സ്സി​െ​ൻ​റ​യോ മു​ന്നി​ൽ കു​ളി​മു​റി​യി​ൽ പാ​ടി​യ അ​ത്ര​യും മ​ധു​ര​മാ​യി പാ​ടാ​ൻ ക​ഴി​യി​ല്ല; ചി​ത്രം വ​ര​ക്കാ​നും. ഇ​തി​ന്​ കാ​ര​ണം തെ​റ്റി​പ്പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​ത്​​ക​ണ്​​ഠ​യും ചേ​ർ​ന്നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദം പ്ര​വ​ർ​ത്ത​ന ശേ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്. ടെ​ൻ​ഷ​ൻ അ​മി​ത​മാ​കാ​തെ നോ​ക്ക​ലാ​ണ്​ ഇൗ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള വ​ഴി. എ​ന്നാ​ൽ, ടെ​ൻ​ഷ​നു​ണ്ടെ​ന്ന്​ ക​രു​തി പേ​ടി​ക്കേ​ണ്ട. ചെ​റി​യ ടെ​ൻ​ഷ​നൊ​ക്കെ ന​ല്ല​താ​ണ്. എ​ല്ലാ​വ​ർ​ക്കും ഉ​ള്ള​താ​ണ്​ എ​ന്ന്​ ക​രു​തി സ​മാ​ധാ​നി​ക്കു​ക.


വ​രു​ന്ന​ത്​ വ​ര​​െ​ട്ട എ​ന്നു ക​രു​ത​ണം
ലോ​ക​ത്ത്​ വ​ലി​യ വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്​​ത മ​ഹാ​ന്മാ​രാ​യ വ്യ​ക്​​തി​ക​ളൊ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യു​ന്ന​വ​രോ അ​മാ​നു​ഷ​മാ​യ ക​ഴി​വു​ള്ള​വ​രോ ആ​യി​രു​ന്നി​ല്ല. മ​റി​ച്ച്​ ഉ​ള്ള ക​ഴി​വു​ക​ൾ അ​ത​ത്​ സ​മ​യ​ത്ത്​ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച​വ​രാ​ണ്​ അ​വ​ർ. ആ​ത്​​മ​വി​ശ്വാ​സം കൈ​മു​ത​ലാ​യി ഉ​ണ്ടെ​ങ്കി​ൽ ഏ​ത്​ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തെ​യും എ​ളു​പ്പ​ത്തി​ൽ നേ​രി​ടാം എ​ന്ന്​ മ​ന​സ്സി​ൽ ഉ​റ​പ്പി​ക്കു​ക. പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ന്നും വി​ടാ​തെ മു​ഴു​വ​നാ​യി പ​ഠി​ക്കു​ന്ന​വ​ർ വ​ള​രെ അ​പൂ​ർ​വ​മാ​ണ്. ത​ങ്ങ​ൾ​ക്ക്​ മ​ന​സ്സി​ലാ​വാ​ത്ത​വ​യെ വെ​റു​തെ​വി​ട്ട്​ മ​ന​സ്സി​ലാ​യ പാ​ഠ​ങ്ങ​ൾ ന​ന്നാ​യി പ​ഠി​ക്കു​ന്ന​താ​ണ്​ പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ചെ​യ്യാ​നു​ള്ള​ത്. മൊ​ത്തം പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ 35 ശ​ത​മാ​നം മാ​ത്രം അ​റി​യു​ന്ന​വ​രെ വി​ജ​യി​ക​ളാ​യി കാ​ണു​ന്ന രീ​തി​യാ​ണ്​ ന​മ്മു​ടെ പ​രീ​ക്ഷ സ​​മ്പ്ര​ദാ​യ​ത്തി​ലു​ള്ള​ത്. അ​തു​കൊ​ണ്ട്​ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ക എ​ന്ന​ത്​ വ​ലി​യ പ്ര​യാ​സ​മു​ള്ള കാ​ര്യ​മ​ല്ല എ​ന്ന്​ ആ​ദ്യം മ​ന​സ്സി​ലാ​ക്കു​ക. പി​ന്നെ​യു​ള്ള​ത്​ കൂ​ടു​ത​ൽ മാ​ർ​ക്ക്​ എ​ങ്ങ​നെ വാ​ങ്ങാം എ​ന്നാ​ണ്. ബാ​ക്കി​യു​ള്ള സ​മ​യം ​ഒ​ട്ടും പാ​ഴാ​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ ന​ല്ല മാ​ർ​ക്ക്​ വാ​ങ്ങാ​ൻ ക​ഴി​യും എ​ന്നു​ള്ള​താ​ണ്​ വാ​സ്​​ത​വം. എ​ഴു​തി​ക്ക​ഴി​ഞ്ഞ പ​രീ​ക്ഷ​ക​ൾ​ പ്ര​യാ​സ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട്​ എ​ഴു​താ​നി​രി​ക്കു​ന്ന​വ​യും പ്ര​യാ​സ​മു​ണ്ടാ​ക്കും എ​ന്ന്​ ക​രു​ത​രു​ത്. വ​രാ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ച്​ നെ​ഗ​റ്റി​വാ​യി ചി​ന്തി​ക്കേ​ണ്ട. ഒ​ന്നോ ര​ണ്ടോ പ​രീ​ക്ഷ​ക​ൾ ക​രു​തി​യ​പോ​ലെ എ​ഴു​താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ ക​രു​തി​യും വി​ഷ​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ടു​ത്ത​വ ന​ന്നാ​യി എ​ഴു​താ​ൻ ത​യാ​റെ​ടു​ക്കു​ക​. 
പ​രീ​ക്ഷ നി​ങ്ങ​ളെ തോ​ൽ​പി​ക്കാ​നു​ള്ള​ത​ല്ല
പ​രീ​ക്ഷ​ക​ൾ നി​ങ്ങ​ളെ തോ​ൽ​പി​ക്കാ​ൻ വേ​ണ്ടി ന​ട​ത്തു​ന്ന​ത​ല്ല എ​ന്ന്​ ആ​ദ്യം മ​ന​സ്സി​ലാ​ക്കു​ക. നി​ങ്ങ​ൾ എ​ത്ര​ത്തോ​ളം അ​റി​വ്​ നേ​ടി​ക്ക​ഴി​ഞ്ഞു എ​ന്ന്​ പ​രി​ശോ​ധി​ക്കാ​നു​ള്ള ഉ​പാ​ധി​ക​ൾ മാ​ത്ര​മാ​ണ്​ പ​രീ​ക്ഷ​ക​ൾ. പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ന്ന എ​ത്ര​യോ വ്യ​ക്​​തി​ക​ൾ ജീ​വി​ത​ത്തി​ൽ വി​ജ​യി​ച്ച്​ മ​റ്റു​ള്ള​വ​രേ​ക്കാ​ളൊ​​​ക്കെ മു​ന്നി​ലെ​ത്തി​യ​താ​യി ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​ക്കാം. ചു​രു​ക്ക​ത്തി​ൽ പ​രീ​ക്ഷ​ക​ൾ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന വാ​ക്കു​ക​ള​ല്ല. എ​ന്നു​ക​രു​തി പ​ഠി​ക്കാ​തെ സ​മ​യം ന​ഷ്​​ട​പ്പെ​ടു​ത്ത​രു​ത്. ന​മ്മ​ൾ നേ​ടു​ന്ന അ​റി​വു​ക​ൾ പ​രീ​ക്ഷ​ക്ക്​ എ​ഴു​താ​ൻ മാ​ത്ര​മു​ള്ള​ത​ല്ല. മ​റി​ച്ച്​ ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം അ​ത്​ ന​മ്മു​ടെ കൂ​ടെ സ​ഹാ​യ​ത്തി​നു​ണ്ടാ​വും. 

മോ​ഡ​ൽ മോ​ഡ​ലാ​ക്കാം
സ്​​കൂ​ളി​ൽ ന​ട​ത്തി​യ മോ​ഡ​ൽ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ നി​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു നോ​ക്കി​യി​ട്ടു​ണ്ടോ? അ​റി​യാ​വു​ന്ന ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​തി​യ​പ്പോ​ൾ സം​ഭ​വി​ച്ച പി​ഴ​വു​ക​ളാ​ണ്​ ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മാ​ർ​ക്ക്​ ന​ഷ്​​ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന്​ കാ​ണാം. അ​ടു​ത്ത പ​രീ​ക്ഷ​ക്ക്​ അ​ത്ത​രം പി​ഴ​വു​ക​ൾ സം​ഭ​വി​ക്കാ​തെ ​നോ​ക്ക​ണം. മോ​ഡ​ൽ പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ ഒ​ന്നു​കൂ​ടെ വാ​യി​ച്ചു​നോ​ക്കി ഉ​ത്ത​രം എ​ഴു​താ​നാ​വു​മോ എ​ന്ന്​ ശ്ര​മി​ക്കു​ക. പാ​ഠ​പു​സ്​​ത​ക​ങ്ങ​ളു​ടെ​യും നോ​ട്ടു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചോ​ദ്യ​ങ്ങ​ള​ു​ടെ​യെ​ല്ലാം ഉ​ത്ത​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ​ഠി​ക്കു​ക. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പ്പേ​പ്പ​റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ ഉ​ത്ത​ര​ങ്ങ​ളും എ​ഴു​തി പ​ഠി​ക്കു​ക. ഇ​തു​​കൊ​ണ്ട്​ പ​ല​ത​ര​ത്തി​ലു​ള്ള ഗു​ണ​ങ്ങ​ളു​മു​ണ്ട്. ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​തേ​ണ്ട വി​ധം, ഒാ​രോ ചോ​ദ്യ​ത്തി​നു​മു​ള്ള ഉ​ത്ത​​മെ​ഴു​​താ​ൻ എ​ടു​ക്കേ​ണ്ട സ​മ​യം എ​ന്നി​വ നി​ങ്ങ​ൾ അ​റി​യാ​തെത​ന്നെ വ​ശ​ത്താ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.

പ​രീ​ക്ഷ എ​ഴു​തു​േ​മ്പാ​ൾ
എ​ല്ലാ​വ​രു​ടെ​യും കൈ​യ​ക്ഷ​രം അ​ത്ര മി​ക​ച്ച​താ​യി​ക്കൊ​ള്ള​ണം എ​ന്നി​ല്ല. ഇ​നി അ​ത്​ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സ​മ​യ​വു​മി​ല്ല. അ​തി​നാ​ൽ ക​ഴി​യു​ന്ന​ത്ര വൃ​ത്തി​യാ​യി എ​ഴു​താ​ൻ ശ്ര​ദ്ധി​ക്ക​ണം. വ​ള​രെ ചെ​റി​യ അ​ക്ഷ​ര​ങ്ങ​ളി​ൽ എ​ഴു​തു​ന്ന​ത്​ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ നോ​ക്കു​ന്ന​വ​ർ​ക്ക്​ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കും. അ​തി​നാ​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ വാ​യി​ക്കാ​വു​ന്ന വ​ലു​പ്പ​ത്തി​ൽ വൃ​ത്തി​യാ​യി എ​ഴു​തു​ക. വ​രി​ക​ൾ​ക്കി​ട​യി​ലും ആ​വ​ശ്യ​ത്തി​ന്​ സ്​​ഥ​ലം വി​ട​ണം. ചോ​ദ്യ ന​മ്പ​റു​ക​ൾ വ്യ​ക്​​ത​മാ​യി എ​ഴു​തി​ക്ക​ഴി​ഞ്ഞ്​ അ​തി​ന്​ നേ​രെ​ത്ത​ന്നെ ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​ത​ണം. അ​റി​യാ​ത്ത ഉ​ത്ത​ര​ങ്ങ​ൾ ഉൗ​ഹി​ച്ച്​ എ​ഴു​ത​രു​ത്. നി​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​യ്​​മ മാ​ർ​ക്കി​ടു​ന്ന​വ​ർ​ക്ക്​ മ​ന​സ്സി​ലാ​വാ​നും മാ​ർ​ക്കി​നെ അ​ത്​ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. 

ടെ​ൻ​ഷ​ൻ മാ​റ്റാ​നു​ള്ള വ​ഴി​ക​ൾ
സ​മ​യം ന​ഷ്​​ട​മാ​ക്കാ​തെ പ​ഠി​ക്കു​ക​യാ​ണ്​ ടെ​ൻ​ഷ​ൻ കു​റ​ക്കാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ വ​ഴി. നി​ങ്ങ​ൾ പ​ഠി​ക്കു​ന്നു​ണ്ടെ​ന്ന്​ ക​ണ്ടാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ ടെ​ൻ​ഷ​ൻ താ​നെ കു​റ​യു​ക​യും അ​തു​വ​ഴി വ​ഴ​ക്കും ഉ​പ​ദേ​ശ​ങ്ങ​ളും കു​റ​യു​ക​യും ചെ​യ്യും. ​ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കും. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ളു​മാ​യി പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഗ്വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. മൊ​ബൈ​ൽ ഫോ​ണും ടി.​വി​യും ക​മ്പ്യൂ​ട്ട​റു​മെ​ല്ലാം ഒ​ഴി​വാ​ക്കി പ​ഠി​ക്കാ​നി​രി​ക്കു​ക. ടെ​ൻ​ഷ​നു​ണ്ടെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളോ​​​ടോ അ​ധ്യാ​പ​ക​രോ​ടോ പ​ങ്കു​വെ​ക്കു​ക. തു​ട​ർ​ച്ച​യാ​യി പ​ഠി​ക്കാ​തെ ഒ​ാരോ മ​ണി​ക്കൂ​റി​ലും ചെ​റി​യ ഇ​ട​വേ​ള​ക​ൾ ന​ൽ​കു​ക. മ​ന​സ്സി​ന്​ സം​ഘ​ർ​ഷം കൂ​ടു​േ​മ്പാ​ൾ ഇ​ഷ്​​ട​മു​ള്ള​വ​രു​മാ​യി ഇ​ഷ്​​ട​മു​ള്ള വി​ഷ​യ​ങ്ങ​ൾ അ​ൽ​പ​നേ​രം സം​സാ​രി​ക്കു​ക​യോ പാ​ട്ടു​കേ​ൾ​ക്കു​ക​യോ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യോ ആ​വാം. കൂ​ടാ​തെ ഉ​റ​ക്കം ബാ​ക്കി​യാ​ക്കാ​തെ ന​ല്ല​വ​ണ്ണം ഉ​റ​ങ്ങു​ക, എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്ന ​പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കു​ക, ധാ​രാ​ളം ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക, അ​ൽ​പ​ദൂ​രം ന​ട​ക്കു​ക എ​ന്നി​വ​യും ടെ​ൻ​ഷ​ൻ ന​ന്നാ​യി കു​റ​ക്കും. ഭ​ക്ഷ​ണം അ​മി​ത​മാ​കാ​തെ നോ​ക്ക​ണം. വ​യ​റി​ന്​ ദ​ഹ​ന​ക്കേ​ടു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം.

വ​യ​ർ കാ​ളി​ച്ച​യും ഉ​റ​ക്കം വ​രാ​യ്​​ക​യും
വ​യ​റ്റി​ൽ കാ​ള​ൽ, ഉ​റ​ക്ക​മി​ല്ലാ​യ്​​മ, പേ​ടി, വി​റ​യ​ൽ, അ​മി​ത​വി​യ​ർ​പ്പ്, എ​പ്പോ​ഴും സ​ങ്ക​ടം തോ​ന്നു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യ ടെ​ൻ​ഷ​െ​ൻ​റ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​പ​ക്ഷം ഒ​രു ഡോ​ക്​​ട​റു​ടെ സ​ഹാ​യം തേ​ട​ണം.

ഇതാ ചില പൊടിക്കൈകൾ

  • ആത്മവിശ്വാസം മനസ്സിൽ ഉറപ്പിക്കുക. 
  • പഠിക്കാനുള്ള അന്തരീക്ഷം തെരഞ്ഞെടുക്കുക. രക്ഷിതാക്കൾ ടി.വി കാണുന്നെങ്കിൽ പഠിക്കാൻ മറ്റൊരു സ്​ഥലം കണ്ടെത്തുക.
  • നേരെ ഇരുന്ന് പഠിക്കുക, സമയത്ത് ആഹാരം കഴിക്കുക, സമയത്ത് ഉറങ്ങുക.
  • രാവിലെ അഞ്ചു മുതൽ എട്ടു വരെയും രാത്രി ഏഴു മുതൽ 10 വരെയുമാണ് പഠിക്കാൻ ഏറ്റവും അനുയോജ്യ സമയം.
  • രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ കൃത്യമായി ഉറങ്ങുക. ഉറക്കമിളച്ച് ഇരുന്ന് പഠിക്കുന്നത് നല്ലതല്ല. 
  • സംശയങ്ങൾ എന്തുണ്ടെങ്കിലും കൂട്ടുകാരോടോ അധ്യാപകരോടോ ചോദിക്കാൻ മടിക്കരുത്.
  • വായനയോടൊപ്പം ലഭിക്കുന്ന വിവരങ്ങൾ കുറിപ്പായി വെക്കാൻ മറക്കരുത്.  ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങൾ, നിർവചനങ്ങൾ എന്നിവ എഴുതി കിടപ്പുമുറിയിൽ ഒട്ടിക്കുക.
  • മോഡൽ പരീക്ഷയുടെ ഉത്തരം കണ്ടെത്തിനോക്കൂ. മറ്റു ചോദ്യക്കടലാസുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നോക്കുക.

മാതാപിതാക്കൾ അറിയാൻ

  • നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഒരു നിർണായകപരീക്ഷയാണ് നടക്കുന്നത്. കുട്ടിക്ക് സ്വസ്​ഥമായിരുന്ന് പഠിക്കാൻ സൗകര്യമുണ്ടാക്കുക.
  • ഉയർന്ന േഗ്രഡ്, +2, ഡിഗ്രി അഡ്മിഷൻ തുടങ്ങിയ വിഷയങ്ങൾ പറഞ്ഞ് കുട്ടികളെ സമ്മർദത്തിലാക്കരുത്.
  • പരീക്ഷക്ക് സമയത്ത് എത്തുന്നതിനും തിരികെ വീട്ടിലെത്തുന്നതിനും സഹായിക്കുക.
  • എഴുതിയ പരീക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ച് ടെൻഷൻ കൂട്ടാനുള്ള സാഹചര്യം ഉണ്ടാക്കരുത്.

പരീക്ഷ ദിവസം ശ്രദ്ധിക്കാം

  • ഹാൾടിക്കറ്റും സാധനസാമഗ്രികളും എടുത്തു എന്ന് ഉറപ്പുവരുത്തുക.
  • പരീക്ഷക്ക് ഹാളിൽ കയറുന്നതിനു മുമ്പ് ഒറ്റക്കിരുന്ന് പഠിച്ച കാര്യങ്ങൾ ഓർത്തുനോക്കുക.
  • മനസ്സ് ശാന്തമായിരിക്കാൻ ശ്രമിക്കണം.
  • ചോദ്യക്കടലാസ്​ ലഭിച്ചാലുടൻ എല്ലാ പേപ്പറുകളിലും രജിസ്​റ്റർ നമ്പർ എഴുതണം.
  • അഡീഷനൽ ഷീറ്റിൽ എഴുതുമ്പോൾ ആദ്യംതന്നെ മുകളിൽ രജിസ്​റ്റർ നമ്പറും പേപ്പറി​െൻറ എണ്ണവും രേഖപ്പെടുത്താൻ മറക്കരുത്.
Tags:    
News Summary - Causes and Remedies of Exam Fear -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT