കുട്ടികളുടെ പഠനശേഷിയും പോഷകാഹാരവും

കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മു​ടെ ഭ​ക്ഷ​ണ​രീ​തി​യി​ൽ വ​ലി​യ മാ​റ്റം വ​ന്നി​രി​ക്കു​ന്നു. ന​മ്മു​ടേ​താ​യ ന​ല്ല ആ​ഹാ​ര ക്ര​മം ഉ​ണ്ടെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ബ്രോ​സ്റ്റ​ഡ് ചി​ക്ക​ൻ, പി​സ, ചി​പ്‌​സ്, ബ​ർ​ഗ​ർ, ചോ​ക്ലേ​റ്റ്സ്, ബോ​ട്ടി​ലെ ജ്യൂ​സ് തു​ട​ങ്ങി​യ​വ ഒ​ക്കെ​യാ​ണ് പ​ഥ്യം. ഇ​തോ​ടൊ​പ്പം ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്കേ​ണ്ട ആ​വ​ശ്യം നാം ​വി​സ്മ​രി​ക്കു​ന്നു. ആ​ഹാ​രം കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​നും പ​ഠ​ന​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് ചി​ന്തി​ക്കേ​ണ്ട സ​മ​യ​വും അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

സ​മീ​കൃ​ത ആ​ഹാ​രം

ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ അ​ന്ന​ജ​വും കാ​ർ​ബോ ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ, കൊ​ഴു​പ്പ്, സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ൾ (മൈ​ക്രോ ന്യൂ​ട്രി​യ​ന്റ്സ്), വി​റ്റാ​മി​ൻ ഉ​ള്ള ഭ​ക്ഷ​ണം എ​ന്നി​വ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​ക്കും പ​ഠ​ന​ശേ​ഷി​ക്കും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ന​മ്മു​ടെ ആ​ഹാ​രം കു​ട്ടി​ക​ൾ​ക്കു തൂ​ക്ക​വും പൊ​ക്ക​വും ന​ൽ​കു​ന്നു. പ​ക്ഷേ അ​വ​യി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ശേ​ഷി​യെ സ​ഹാ​യി​ക്കു​ന്ന മൈ​ക്രോ ന്യൂ​ട്രി​യ​ന്റ്​​സും വി​റ്റ​മി​നു​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ശേ​ഷി​യെ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ളും വി​റ്റമി​നു​ക​ളും താ​ഴെ ചേ​ർ​ക്കു​ന്നു.

● ഇ​രു​മ്പ്: ഇ​രു​മ്പി​ന്റെ അ​ഭാ​വം കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും സ്വ​ഭാ​വ​ത്തെ​യും ബാ​ധി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ബു​ദ്ധി ല​ബ്‌​ധി (ഐ.​ക്യു) ശ​രീ​ര​ത്തി​ലെ ഇ​രു​മ്പി​ന്റെ ല​ഭ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പ​ല പ​ഠ​ന​ങ്ങ​ളും ക​ണ്ടി​ട്ടു​ണ്ട്. മാം​സം, ഈ​ത്ത​പ്പഴം, മ​ത്സ്യ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ചീ​ര, ന​ട്സ്, മു​ട്ട, പ​രി​പ്പു​ക​ൾ, ആ​പ്പി​ൾ എ​ന്നി​വ​യി​ൽ ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ണ്ട്.

● സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ൾ: എ​സെ​ൻ​ഷ്യ​ൽ ഫാ​റ്റി​ആ​സി​ഡ് (ശ​രീ​ര​ത്തി​ൽ സ്വ​ന്ത​മാ​യി നി​ർ​മി​ക്കാ​ത്ത​വ​യും ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നു​മാ​ത്രം ല​ഭി​ക്കു​ന്ന​തു​മാ​യ കൊ​ഴു​പ്പു​ക​ൾ).​ചി​ല കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കു​മ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രി​ക​രി​ക്കാ​നും അ​ട​ങ്ങി​യി​രി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​തി​നു പ​ല​കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഒ​രു പ്ര​ധാ​ന കാ​ര​ണം എ.​ഡി.​എ​ച്ച്.​ഡി ആ​ണ് (അ​റ്റെ​ൻ​ഷ​ൻ ഡെ​ഫി​സി​റ്റ് ഹൈ​പ്പ​ർ​ആ​ക്ടി​വി​റ്റി ഡി​സോ​ർ​ഡ​ർ). ഇ​ത് എ​സെ​ൻ​ഷ്യ​ൽ ഫാ​റ്റി ആ​സി​ഡി​ന്റെ അ​ഭാ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ൽ സീ​ഫു​ഡ്, സ​സ്യ എ​ണ്ണ​ക​ൾ, ഒ​മേ​ഗ- 3 എ​ണ്ണ​ക​ൾ, ഫ്ല​ക്സ് സീ​ഡു​ക​ൾ എ​ന്നി​വ ചേ​ർ​ക്കു​ന്ന​ത് അ​വ​ശ്യ ഫാ​റ്റി ആ​സി​ഡു​ക​ൾ ന​ൽ​കും.

● ബി ​കോം​പ്ല​ക്സ് ഗ്രൂ​പ്പ്: (ബി-3-​നി​യാ​സി​ൻ, ബി-6-​പി​രി​ഡോ​ക്സി​ൻ, ബി-12-​കോ​ബാ​ല​മൈ​ൻ)

ത​ല​ച്ചോ​റി​ന്‍റെ​യും ഞ​ര​മ്പു​ക​ളു​ടെ​യും വ​ള​ർ​ച്ച​യി​ൽ വി​റ്റമി​ൻ ബി 1, ​ബി 6, ബി 12 ​എ​ന്നി​വ വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും പ​ഠി​ക്കു​ന്ന​തി​ൽ ഈ ​വി​റ്റമി​നു​ക​ളു​ടെ ഗു​ണ​ഫ​ലം ചി​ല പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്നു. മ​ട്ട അ​രി (brown rice), മാം​സം, മ​ത്സ്യം, പാ​ൽ, വെ​ണ്ണ, നെ​യ്യ്, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, പ​യ​ർ, പ​രി​പ്പ്, ബീ​ൻ​സ് എ​ന്നി​വ​യി​ൽ ബി ​കോം​പ്ല​ക്സ് ഗ്രൂ​പ്പി​ന്‍റെ വി​റ്റ​മി​നു​ക​ൾ ല​ഭ്യ​മാ​ണ്.

● സി​ങ്ക്: സി​ങ്ക് അ​ഭാ​വം കു​ഞ്ഞു​ങ്ങ​ളു​ടെ ശാ​രീ​രി​ക വ​ള​ർ​ച്ച​യെ​യും പ​ഠ​നശേ​ഷി​യെ​യും ബാ​ധി​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്നു. ധാ​ര​ണ​ശ​ക്തി​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​വാ​നു​ള്ള ക​ഴി​വി​ന് സി​ങ്ക് ആ​വ​ശ്യ​മാ​ണെ​ന് പ​ഠ​ന​ങ്ങ​ളി​ൽ നീ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​ക്ക, ക​ല്ലു​മ്മ​കാ​യ്, ചീ​ര, മാ​ത​ള​നാ​ര​കം, പേ​ര​ക്ക, മു​ട്ട, കൂ​ൺ എ​ന്നി​വ​യി​ൽ സി​ങ്ക് അ​ട​ങ്ങി​യി​രി​ക്കു​ന്നു. ന​ല്ല ഒ​രു പ്ര​ഭാ​ത​ഭ​ക്ഷ​ണം കു​ട്ടി​ക​ളി​ൽ പ​ഠ​ന​ത്തി​ൽ ഉ​ള്ള ഉ​ത്സാ​ഹം വ​ർ​ധി​പ്പി​ക്കു​ന്നു. ദോ​ശ​യും ചെ​റു​പ​യ​റും പു​ട്ടും ക​ട​ല​യും, നേ​ന്ത്രപ്പ​ഴ​വും മു​ട്ട​യും, പ​രി​പ്പും വെ​ളി​ച്ചെ​ണ്ണ​യോ നെ​യ്യോ ചേ​ർ​ത്ത ചോ​റും ഉ​പ്പേ​രി​യും, മ​ത്സ്യ മാം​സാ​ദി​ക​ളും വീ​ട്ടി​ൽ ല​ഭ്യ​മാ​യ പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​ഠ​നശേ​ഷി​യെ സ​ഹാ​യി​ക്കും.

ഡോ. ​ഹാ​ഷിം ജ​വാ​ദ്​ (പീ​ഡി​യാ​​ട്രീ​ഷ്യ​ൻ അ​ബീ​ർ ഹോ​സ്പി​റ്റ​ൽ, റൂ​വി)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT