കലാപ്രകടനങ്ങൾക്ക് അവസരം നൽകുന്ന പെർഫോമൻസ് ഏരിയ, ശാസ്ത്ര പ്രവർത്തനങ്ങൾക്ക് സയൻസ് കോർണർ, പ്രീ സ്കൂൾ വായനക്കും എഴുത്തിനും ലിറ്ററസി ഏരിയ, ഗണിത മൂല, ചിത്രം വരക്കാനും നിറം നൽകാനും ആർട്സ് ഏരിയ, തിയറ്റർ സംവിധാനം, മ്യൂസിക് ആൻഡ് മൂവ്മെന്റ് ഏരിയ തുടങ്ങിയവ സവിശേഷതകളാണ്
കാരാട്: വാഴയൂരിലെ കാരാട് ജി.എൽ.പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി വിഭാഗം സജ്ജമാവുന്നു. സമഗ്ര ശിക്ഷ കേരള ബി.ആർ.സി കൊണ്ടോട്ടി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പത്തുലക്ഷവും വാഴയൂർ ഗ്രാമപഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവും ചെലവിട്ടാണ് നിർമിക്കുക.
13 കളിയിടങ്ങളിലായി കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് അവസരം നൽകുന്ന പെർഫോമൻസ് ഏരിയ, നിർമാണ പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്ന ബ്ലോക്ക് ഏരിയ, ശാസ്ത്ര പ്രവർത്തനങ്ങൾക്ക് സയൻസ് കോർണർ, പ്രീ സ്കൂൾ വായനക്കും എഴുത്തിനും വേണ്ടി ലിറ്ററസി ഏരിയ, ഗണിത മൂല, ചിത്രം വരക്കാനും നിറം നൽകാനും ആർട്സ് ഏരിയ, സൂക്ഷ്മ പേശീ വികാസം ഉറപ്പാക്കുന്ന കരകൗശല പ്രവർത്തനങ്ങൾക്കും അന്വേഷണാത്മക പ്രവർത്തനങ്ങൾക്കുമുള്ള ഡിസ്കവറി ഏരിയ, പ്രകൃതി പഠനത്തിനുള്ള േനച്വർ ഏരിയ, സംഗീതത്തിനും താളാത്മക ചലനത്തിനും ഉള്ള മ്യൂസിക് ആൻഡ് മൂവ്മെന്റ് ഏരിയ, പഞ്ചേന്ദ്രിയ അനുഭവങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സെൻസറി, കമ്പ്യൂട്ടർ പഠനത്തിനാവശ്യമായ ലാപ്ടോപ്, പ്രോജക്ടർ, സൗണ്ട് സിസ്റ്റം, സ്ക്രീൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയ തിയറ്റർ സംവിധാനം, ഇൻഡോർ ഗ്രോസ് മോട്ടോർ കളിസ്ഥലം, ഔട്ട്ഡോർ പ്ലേ ഏരിയ തുടങ്ങിയവ പ്രീ പ്രൈമറി വിഭാഗത്തിന്റെ സവിശേഷതകളാണ്.
കൂടാതെ ശിശു സൗഹൃദ ഫർണിച്ചർ, കളി ഉപകരണങ്ങളും പഠനവസ്തുക്കളും ശുചിയായും കേടുകൂടാതെയും സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, സ്കൂൾ അന്തരീക്ഷം ആകർഷകമാക്കുന്നതിന് സ്വീകരിക്കുന്ന ചുമർ ചിത്രങ്ങൾ, വിവിധ നിർമാണങ്ങൾ തുടങ്ങിയവയോടെയുള്ള അന്താരാഷ്ട്ര പ്രീ പ്രൈമറി ഇനി കാരാട് ജി.എൽ.പി സ്കൂളിന് സ്വന്തമാവും. ഫെബ്രുവരി 11ന് കായിക മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.