പുതുതലമുറയിൽപെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്. അർധരാത്രിവരെയെങ്കിലും സിനിമ കണ്ടും മൊബൈലിൽ ചാറ്റ് ചെയ്തും സോഷ്യൽ മീഡിയകളിൽ അഭിരമിച്ചും സമയംപോക്കുേമ്പാൾ ഇക്കൂട്ടർ അറിയുന്നില്ല, ഇവ രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയാണെന്ന്. യാത്രകളും നൈറ്റ് പാർട്ടികളും യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന ക്രിക്കറ്റ്-ഫുട്ബാൾ മാച്ചുകളും നമ്മുടെ യുവത്വത്തിെൻറ ഉറക്കം ഒെട്ടാന്നുമല്ല കളയുന്നത്. ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള വാർത്തകളും. യുവാക്കളിൽ ഒാർമക്കുറവ്, ഏകാഗ്രതക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിച്ചുവരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കൃത്രിമ ഘടകങ്ങൾ അടങ്ങിയ ഭക്ഷണം, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ, മാനസികസമ്മർദം, രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ് ആധുനികകാലത്തെ ജീവിതശൈലീ രോഗങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കക്കുറവ്. വൈദ്യുതി സാർവത്രികമായതോടെയാണ് രോഗങ്ങൾ മനുഷ്യരിൽ ഇത്രയധികം കൂടിയതെന്ന് പ്രകൃതിചികിത്സ വിദഗ്ധർ പറയാറുണ്ട്. മുൻകാലങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ വിളക്കൂതിക്കെടുത്തി ഉറങ്ങുകയും സൂര്യനുദിച്ചാൽ എഴുന്നേറ്റ് ശാരീരിക വ്യായാമമുള്ള ജോലികളിൽ ഏർപ്പെടുകയും ചെയ്തുവന്നിരുന്ന തലമുറ, വൈദ്യുതി ബൾബിെൻറ വെളിച്ചത്തിൽ ടെലിവിഷൻകണ്ടും െെമാബൈലിൽ നോക്കിയും ഉറങ്ങാൻ വൈകിത്തുടങ്ങി. വൈദ്യുതിയുടെ ആവിർഭാവത്തോടെയുണ്ടായ യന്ത്രവത്കരണവും വാഹനങ്ങളുടെ ആധിക്യവും നടത്തമടക്കമുള്ള മിനിമം വ്യായാമം പോലും ഇല്ലാതാക്കിക്കളഞ്ഞതാണ് രോഗകാരണമായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.
എത്രയൊക്കെ ആരോഗ്യസംരക്ഷണം നടത്തിയാലും രാത്രി കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് രോഗകാരണമാവും. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഇൗ അടുത്ത കാലത്ത് നടത്തിയ പഠനങ്ങൾ പോലും പറയുന്നത്. കൗമാരപ്രയത്തിലെത്തിയവരും വിദ്യാർഥികളും കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഉറങ്ങണം. പ്രായപൂർത്തി എത്തിക്കഴിഞ്ഞാൽ ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്ന ഉറക്കത്തിെൻറ സമയം.
ഉറക്കത്തിെൻറ ദൈർഘ്യം കുറഞ്ഞാൽ അത് ശരീരത്തിെൻറ ചയാപചയ പ്രവർത്തനങ്ങൾ (Metabolism) താറുമാറാക്കും. ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് തലച്ചോറിന് തുടർച്ചയായി എട്ട് മണിക്കൂറെങ്കിലും ഇടവിടാതുള്ള വിശ്രമം ആവശ്യമാണ്. കരൾ അതിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ ശുദ്ധീകരിക്കുന്നത് രാത്രിയാണ്. ഉറക്കം തകരാറിലാവുേമ്പാൾ ഇവയുടെയെല്ലാം താളം തെറ്റുകയും തുടർച്ചയായ ഉറക്കപ്രശ്നങ്ങൾ ശരീരത്തെ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഒാർമകൾ ഇല്ലാതാകും
നിരന്തരമായി ഉറക്കം കുറയുന്നവരിൽ ഒാർമക്കുറവ് കണ്ടുവരുന്നുണ്ട്. വിദ്യാർഥികളിൽ ഇത് പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്. മറവിരോഗത്തിന് കാരണമായി ശാസ്ത്രം കണ്ടെത്തിയ തലച്ചോറിലെ ബീറ്റ അമിലോയിഡ് പ്രോട്ടീന്‍ ഉറക്കക്കുറവുള്ളവരിൽ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. നന്നായി ഉറങ്ങിയാല്‍ ഈ പ്രോട്ടീന്‍ കൂടുന്നത് ശരീരം ബാലന്‍സ് ചെയ്യും. കൂടാതെ ഉറക്കക്കുറവുള്ളവരുടെ തലച്ചോറില്‍ ‘ടോ’ എന്നുപേരുള്ള ഒരുതരം മാംസ്യത്തിെൻറ സാന്നിധ്യം ക്രമാതീതമായി കൂടുമെന്നും അത് മറവിരോഗത്തിലേക്ക് നയിക്കുമെന്നും വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അൽഷൈമേഴ്സ് രോഗവും ഉറക്കക്കുറവും തമ്മിൽ വളരെയധികം ബന്ധമുണ്ടെന്നും കണ്ടെത്തലുകളിലുണ്ട്. 60 വയസ്സ് കഴിഞ്ഞ 119 പേരിലാണ് പഠനം നടത്തിയത്. ‘ടോ’ യുടെ സാന്നിധ്യം വര്‍ധിക്കുകയും തലച്ചോറിലെ ചില പ്രധാന കോശങ്ങള്‍ നശിക്കുകയും ചെയ്യുന്നതാണ് ഒാർമക്കുറവ് സൃഷ്ടിക്കുന്നത്.
അപകടകരമായ ഏകാഗ്രതക്കുറവ്
വർധിച്ചുവരുന്ന വാഹനാപകട വാർത്തകൾ ശ്രദ്ധിച്ചാൽ അതിൽ ഭൂരിപക്ഷവും പുലർകാലത്തും അർധരാത്രിക്കുശേഷവും ഉച്ചക്കുശേഷവും നടക്കുന്നതായി കാണാം. ഡ്രൈവർമാരിൽ ഉറക്കച്ചടവ് സൃഷ്ടിക്കുന്ന ഏകാഗ്രതക്കുറവാണ് ഇതിന് കാരണം. എല്ലാ കാര്യങ്ങളിലും പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ ഉറക്കം ആവശ്യമാണ്. ശാന്തമായ അന്തരീക്ഷത്തിൽ തടസ്സങ്ങളില്ലാതെ ഉറങ്ങിയാല്‍ മാത്രമേ ഉന്മേഷത്തോടെ ഉണരാനും കാര്യങ്ങള്‍ കൃത്യമായി ചെയ്യാനും കഴിയുകയുള്ളൂ.
പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടി
പ്രമേഹരോഗമില്ലാത്തവരിൽ പോലും രാത്രിമുഴുവൻ ഉറക്കമൊഴിച്ചശേഷം പരിേശാധിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ സാന്നിധ്യം കൂടുന്നതായിക്കാണാം. പ്രമേഹരോഗികളിൽ ഉറക്കക്കുറവ് രോഗം വഷളാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കം കുറവുള്ളവരിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണ്.
ശരീരത്തിലെ ഇൻസുലിെൻറ ചയാപചയ പ്രവർത്തനങ്ങൾ (InsulinMetabolism) തടസ്സപ്പെടുന്നതാണ് ഇതിന് കാരണം.
ചർമരോഗത്തിന് വഴിതുറക്കും
പകല്‍ സമയങ്ങളില്‍ തൊലിപ്പുറത്ത് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ദൂഷ്യഫലങ്ങളില്‍നിന്ന് ശരീരം ചര്‍മത്തെ വിമുക്തമാക്കുന്നത് രാത്രിയിൽ ഉറങ്ങുന്ന സമയത്താണ്. ഇതിന് ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂർ നേരമെങ്കിലും തുടർച്ചയായി, ഇടയിൽ ഉണരാതെ ഉറങ്ങേണ്ടതുണ്ട്. നല്ല ഉറക്കം ലഭിക്കാത്തവരില്‍ കടുത്ത ത്വഗ്രോഗങ്ങള്‍ സാധാരണമാണ്. രാത്രി ഷിഫ്റ്റുകളിൽ ജോലിചെയ്യുന്നവരിൽ ചർമരോഗത്തിനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രിേജാലിക്കാരിൽ കാണുന്ന മാനസിക സമ്മർദം, പൈൽസ് എന്നിവയുടെ കാരണവും ഉറക്കക്കുറവുതന്നെ.
പൊണ്ണത്തടിയന്മാരാകും
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഉറക്കക്കുറവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ഉറക്കം കുറയുേമ്പാൾ ശരീരത്തിെൻറ ഹോര്‍മോണുകൾ കൃത്യമായി ഉൽപാദിപ്പിക്കപ്പെടാതിരിക്കുകയും ഹോർമോണുകളുടെ അസന്തുലിതാവസ്ഥമൂലം ശാരീരിക പ്രവർത്തനങ്ങൾ തകരാറിലാവുകയും ചെയ്യും. കൂടാതെ ഉറക്കം കുറഞ്ഞാൽ വിശപ്പ് കൂടുകയും കൂടുതൽ ആഹാരം കഴിക്കാൻ നിർബന്ധിതരാകുകയും ചെയ്യും.
ഉറക്കച്ചടവുള്ളവർ മടിയന്മാരും വ്യായാമമോ മറ്റു ജോലികളിലോ ഏർപ്പെടാൻ കഴിയാത്തവരുമായിത്തീരും. ഇതെല്ലാം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും തുടർന്ന് ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാവും. ഹൃദയം പിണങ്ങും എട്ടുമണിക്കൂറെങ്കിലും ദിനംപ്രതി ഉറങ്ങാത്തവരുടെ രക്തസമ്മര്‍ദം കുത്തനെ ഉയരുന്നതായി കണ്ടുവരുന്നുണ്ട്. കൂടാതെ ഉറക്കക്കുറവ് ശരീരത്തിൽ കൊഴുപ്പിെൻറ സാന്നിധ്യം ഉയർത്തുകയും തുടർന്ന് രക്തത്തിൽ കൊളസ്ട്രോളിെൻറ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദയധമനികളിൽ തടസ്സം സൃഷ്ടിച്ച് ഹൃദ്രോഗത്തിന് കാരണമാകുന്നു.
പ്രതിരോധശേഷി നശിക്കും
നിരന്തരമായി ഉറക്കമൊഴിക്കുന്നവരിൽ തുടർച്ചയായ അണുബാധ സാധാരണമാണ്. ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ ഉറക്കമൊഴിക്കുന്ന ദിവസങ്ങളിൽ അതിൽ പഴുപ്പ് കൂടുന്നതായി കാണാം. ശരീരത്തിെൻറ പ്രതിരോധശേഷി കുറയുന്നതുകൊണ്ടാണിത്. ഉറക്കം കൃത്യമായി ലഭിക്കാത്തവരിൽ ശരീരത്തിെൻറ മെറ്റബോളിസം തകരുന്നതാണ് ഇതിനു കാരണം.
മറ്റു രോഗങ്ങൾ
വിട്ടുമാറാത്ത തലവേദന, മൈഗ്രേന്‍, ദഹനപ്രശ്നങ്ങൾ, കുടലിലെ അൾസർ, അകാലവാർധക്യം, ലൈംഗികശേഷിക്കുറവ്, അമിതകോപം തുടങ്ങിയ രോഗങ്ങളും ഉറക്കമില്ലായ്മയുടെ പാർശ്വഫലങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.