മസ്കത്ത്: മസ്കത്ത് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തെത്തിയ ലോഗോസ് ഹോപ്പ് കപ്പലിലെ പുസ്തകപ്രദർശനത്തിലേക്ക് കുട്ടികളടക്കമുള്ള വായനക്കാരുടെ ഒഴുക്ക് തുടരുന്നു. വാരാന്ത്യ അവധിയായതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 500 ബൈസയാണ് പ്രവേശന ഫീസ്.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് റസിഡന്റ്, ഐ ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. 18 വയസ്സിന് താഴെയുള്ളവരെ രക്ഷിതാക്കളോടൊപ്പം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അറിവ് പകര്‍ന്നു നല്‍കുക എന്ന ആശയത്തിലാണ് ലോഗോസ് ഹോപ്പ് കപ്പല്‍ ലോകം ചുറ്റുന്നതെന്ന് പ്രോജക്ട് കോഓഡിനേറ്റര്‍ ജോയില്‍ ബെനികോര്ട്ട് പറഞ്ഞു. വൈകീട്ട് നാല് മണിമുതൽ രാത്രി പത്തുമണിവരെയാണ് പ്രവേശന സമയം.
ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തകപ്രദര്ശനം. 5000ത്തിലേറെ പുസ്തങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. പുസ്തകപ്രേമികൾക്ക് ആവേശം പകർന്ന് നേരത്തേ 2011ലും 2013ലും കപ്പൽ ഒമാനിൽ എത്തിയിരുന്നു.
ഒമാനിലെ പര്യടനം പൂർത്തിയാക്കി ലോഗോസ് ഹോപ്പ് സീഷെൽസിലെ വിക്ടോറിയയിലേക്ക് പുറപ്പെടും. അവിടെ ഓഗസ്റ്റ് 10മുതൽ 17വരെ പ്രദർശനം നടത്തും. ഇതിനുശേഷം കെനിയയിലെ മൊംബാസയിലേക്ക് തിരിക്കും. പുസ്തക പ്രേമികൾക്ക് ആവേശം പകർന്ന് നേരേത്ത കഴിഞ്ഞ രണ്ട് തവണയും ആയിരക്കണക്കിന് സന്ദർശകരാണ് കപ്പലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.