ഒരു പ്രതികരണവുമില്ലേ...VIDEO

നോ സ്ട്രോക്സ്, സെൽഫ് സ്ട്രോക്സ്
നമ്മൾ ചെയ്യുന്ന പ്രവൃത്തിക്ക് പ്രതികരണം ലഭിക്കാതെയാകുമ്പോഴുള്ള അവ സ്ഥയാണ് നോ സ്ട്രോക്സ് സിറ്റുവേഷൻ. പ്രതിരണങ്ങൾ ലഭിക്കാതെയിരിക്കുമ്പോൾ നമ്മൾ തന്നെ നമുക്ക് ഫീഡ് ബാക്ക് നൽകുന്നതാണ് സെൽഫ് സ്ട്രോക്സ് സിറ്റുവേഷൻ.

Full Viewനോ സ്ട്രോക്സ് സമയം വേഗത്തിൽ മറികടക്കുന്നതിന് ഏറ്റവും നല്ലമാർഗം സെൽഫ് സ്ട്രോക്കിങ് നടപ്പാക്കുകയാണ്. മറ്റുള്ളവരിൽനിന്ന് പ്രതികരണം ലഭിച്ചില്ലെങ്കിൽ അത് ചോദിച്ചുവാങ്ങാവുന്നതാണ്. ചോദിച്ചിട്ടും ലഭിച്ചില്ലെങ്കിൽ നമ്മൾ തന്നെ സ്വയം സംതൃപ്തരാകുകയാണ് വഴി. ഇതിനായി നാം തന്നെ നമ്മെ അഭിനന്ദിക്കാം. ഭർത്താവ് ഭാര്യയോടും കുട്ടികളോടും താൻ നൽകുന്ന സ്ട്രോക്സ് ഏത് തരത്തിലുള്ളതാണെന്ന് ചോദിച്ചു മനസിലാക്കാം. അത് തിരിച്ച് ഭാര്യ ഭർത്താവിനോടുമാകാം.

എക്സ്ട്രിൻസിക് & ഇൻട്രൻസിക് മോട്ടിവേഷൻ
കുട്ടികൾക്ക് നമ്മൾ സമ്മാനങ്ങൾ നൽകി പല കാര്യങ്ങളും ചെയ്യിക്കാറുണ്ട്. ഇവിടെ രണ്ടു തരത്തിലുള്ള മോട്ടിവേഷൻ നടക്കാറുണ്ട്. എക്സ്ട്രിൻസിക് & ഇൻട്രൻസിക് മോട്ടിവേഷൻ. എന്തെങ്കിലും ലഭിക്കുമെന്ന് മാത്രം കരുതി ഒരു കാര്യം ചെയ്യുമ്പോൾ ലഭിക്കുന്നതാണ് എക്സ്ട്രിൻസിക് മോട്ടിവേഷൻ. എന്നാൽ എന്തെങ്കിലും ലഭിക്കില്ലെങ്കിലും കാര്യങ്ങൾ ചെയ്യുന്നതാണ് ഇൻട്രൻസിക് മോട്ടിവേഷൻ
കുട്ടികളെ എപ്പോഴും സമ്മാനങ്ങൾ നൽകി മാത്രം മോട്ടിവേഷൻ നൽകാതിരിക്കുക. അവർ പ്രതീക്ഷിക്കാതെ മാത്രം അവർക്ക് സമ്മാനങ്ങൾ നൽകുക. അതുവഴി അവർക്ക് ഇൻട്രൻസിക് മോട്ടിവേഷൻ വളർന്നു വരും.

Tags:    
News Summary - Motivation Classes Episode 3-Life Style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT