അബൂദബി: റമദാനിലെ സമയമാറ്റവും നീണ്ട അവധിയുമൊക്കെ കുട്ടികളുടെ ദിനചര്യകളില്‍ മാറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വിദഗ്ധര്‍. ഒമ്പതുദിവസം നീണ്ട പെരുന്നാള്‍ അവധിക്കുശേഷം യു.എ.ഇയിലെ പത്തുലക്ഷത്തിലേറെ സ്കൂള്‍ കുട്ടികളാണ് കലാലയങ്ങളിലേക്ക് തിരികെ വരുന്നത്. റമദാനിലെ സ്കൂള്‍ പ്രവൃത്തിസമയത്തില്‍ വെട്ടിച്ചുരുക്കല്‍ ഉണ്ടായിരുന്നതിനാലും പെരുന്നാളിന് നീണ്ട അവധി ലഭിച്ചതിനാലും കുട്ടികള്‍ അതിന്റെ ആലസ്യത്തില്‍നിന്നു മുക്തരായിട്ടുണ്ടാവില്ലെന്നും അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ ദിനചര്യ അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തണമെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ആവശ്യപ്പെട്ടു.
ഇനിമുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സമയമുണ്ടാവും. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സ്കൂളുകളുടെ പ്രവര്‍ത്തനം ഈ രീതിയിലേക്ക് മടങ്ങിവരുന്നതെന്നതിനാല് കുട്ടികള്‍ക്കും ആകാംക്ഷയുണ്ടാവാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിട്ടിരുന്നതും ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി അവലംബിച്ചതും ദിനചര്യയില്‍ നിരവധി മാറ്റങ്ങള്‍ക്കാണ് കുട്ടികള്‍ വിധേയരായത്. സ്കൂള്‍ സമയം സാധാരണ സമയത്തിലേക്ക് മടങ്ങിവരുന്നതിനാല്‍ കുട്ടികളെ നേരത്തേ ഉറക്കുകയും ഇതിലൂടെ അവരുടെ ശരിയായ വിശ്രമം മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനുമാവണം.
ഭൂരിഭാഗം കുട്ടികള്‍ക്കും ദിവസം 11 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. കുട്ടികളെ നേരത്തേ കിടത്തുകയും അതിരാവിലെ ഉണര്‍ത്തുകയുമാണ് വേണ്ടതെന്ന് ആസ്പന്‍ ഹൈറ്റ്സ് ബ്രിട്ടീഷ് സ്കൂളിലെ പ്രിന്‍സിപ്പല്‍ എമ്മാ ഷാനഹാന് പറഞ്ഞു. നാരുകളുള്ളതും പോഷകാഹാരസമൃദ്ധവുമായ ആഹാരമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. കൃത്യമായ ടൈംടേബിള്‍ ഉണ്ടാക്കുന്നതിലൂടെ കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള സമയവും അവസരവും ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഠനത്തിനൊപ്പം സ്കൂളുകളിലെ കായിക പരിശീലനപരിപാടികളും വരുംദിവസങ്ങളില്‍ ആരംഭിക്കുമെന്ന് നിരവധി സ്കൂളുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ തുടക്കത്തിലുണ്ടായിരുന്ന മൂന്നാഴ്ചത്തെ അവധിക്കുശേഷം സ്കൂള്‍ തുറന്നപ്പോള്‍ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും ഹാജരാവണമെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരുന്നത്. അടച്ചിട്ട ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതു തുടരണം. അതേസമയം, കലാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് സ്കൂളില്‍ നേരിട്ട് ഹാജരാവുന്നതിന് ഇളവുള്ളത്.
അബൂദബി: എമിറേറ്റില്‍ സ്കൂളില്‍ ഹാജരാവുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര് ഫലം കരസ്ഥമാക്കിയിരിക്കണം. വാക്സിന് സ്വീകരിച്ചിട്ടില്ലാത്ത 16 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും പി.സി.ആര് പരിശോധനക്ക് വിധേയരാവണം.
വാക്സിന് സ്വീകരിച്ച 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികളും ജീവനക്കാരും 14 ദിവസം കൂടുമ്പോഴാണ് പി.സി.ആര് പരിശോധന നടത്തേണ്ടത്. 16 വയസ്സിനു താഴെയുള്ള വാക്സിന് സ്വീകരിച്ച കുട്ടികള്‍ 30 ദിവസം കൂടുമ്പോഴാണ് പി.സി.ആര് പരിശോധനയ്ക്കു വിധേയരാവേണ്ടത്. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ ക്ലാസ് റൂമുകളില്‍ മാസ്ക് ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ മാസ്ക് മാറ്റാവുന്നതാണ്. സാമൂഹിക അകലം പാലിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.