ഷാർജ: വേനൽക്കാലത്ത് എല്ലാ പ്രായത്തിലുള്ളവർക്കുമായി വിവിധ വർക്ഷോപ്പുകളും പരിപാടികളുമൊരുക്കി അൽനൂർ ഐലൻഡ്. എമിറേറ്റിലെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമായ ഐലൻഡിൽ കല, പ്രകൃതി, വിദ്യാഭ്യാസം, വിനോദം എന്നിവ ചേർന്നുവരുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വേനൽക്കാലത്ത് എല്ലാ ഞായറാഴ്ചകളിലുമാണ് പ്രത്യേക പരിപാടികൾ ഒരുക്കുന്നത്. ഐലൻഡിലെ വ്യത്യസ്ത സോണുകളിലായാണ് വർക്ഷോപ്പുകൾ ഒരുക്കിയിട്ടുള്ളത്.
സോൺ ഒന്നിൽ നൂർ കഫെയിൽ കപ്കേക്ക് ഡെക്കറേഷൻ വർക്ഷോപ്പാണ് ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കുന്നവർക്ക് കപ്കേക്കും മറ്റ് ആവശ്യമായ വസ്തുക്കളും കഫെയിൽനിന്ന് ലഭിക്കും. സോൺ രണ്ടിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ഷോപ്പാണ് ഒരുക്കിയിട്ടുള്ളത്. സോൺ മൂന്നിൽ ആർട്ട് ഇൻ നാച്വർ, നർചർ നാച്വർ എന്നീ രണ്ട് വർക്ഷോപ്പുകളാണ് അരങ്ങേറുക.
വൈകുന്നേരം അഞ്ചുമുതൽ ഏഴു വരെയാണ് പരിപാടികൾ അരങ്ങേറുക. വേനൽക്കാലത്തെ ഏതു ഞായറാഴ്ചയും സൗകര്യമനുസരിച്ച് ബുക്ക് ചെയ്യാവുന്നതാണ്. 120 ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.