കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കാ​ന്‍ 10 ഒ​റ്റ​മൂ​ലി​ക​ള്‍...

ഏ​തു ചെ​റി​യ പ്ര​തി​സ​ന്ധി​യി​ലും ത​ള​രു​ന്നു​ണ്ടോ നി​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍. ആ ​ത​ള​ര്‍ച്ച നി​ങ്ങ​ള്‍ക്ക് മ​ന​സ്സി​ലാ​കു​ന്നു​ണ്ടോ. വ​ഴ​ക്കു​ പ​റ​ഞ്ഞാ​ല്‍ കേ​ള്‍ക്കാ​താ​ക​ൽ തു​ട​ങ്ങി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ലേ​ക്കു വ​രെ എ​ത്തി​പ്പെ​ടു​ന്നു​ണ്ടോ നി​ങ്ങ​ള്‍ കാ​ണു​ന്ന കു​ട്ടി​ക​ള്‍? 

കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കു​മാ​യി 10 ഒ​റ്റ​മൂ​ലി​ക​ള്‍...

  1. കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ ഇ​ല്ലാ​തെ എ​ന്തും തു​റ​ന്നു ​പ​റ​യാ​നു​ള്ള സാ​ഹ​ച​ര്യം വീ​ട്ടി​ലും സ്കൂ​ളി​ലും ഒ​രു​ക്ക​ണം. കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​ന് പാ​ലം ഉ​ണ്ടാ​ക​ണം. എങ്കിൽ മാ​ത്ര​മേ താ​ന്‍ സം​ഘ​ര്‍ഷ​ത്തി​ലൂ​ടെ ക​ട​ന്നു ​പോ​കു​മ്പോ​ള്‍ കു​ട്ടി അ​തു പ​റ​യൂ. ഒ​രു പ്ര​ശ്നം വ​രു​മ്പോ​ഴേ​ക്കും വീ​ട്ടി​ല്‍പോ​ലും പ​റ​യാ​തെ ദു​ര​ന്ത​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടാ​തി​രി​ക്കാ​ന്‍ അ​ത്ത​രം അ​ന്ത​രീ​ക്ഷം വേ​ണം.
  2. പ​ഠ​ന​ത്തി​ന് അ​പ്പു​റം കു​ട്ടി​യു​ടെ സ​വി​ശേ​ഷ വ്യ​ക്തി​ത്വ ഭാ​വ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ണം. അത്​ തി​രി​ച്ച​റി​ഞ്ഞ് അ​ത് അ​നു​സ​രി​ച്ച് കു​ട്ടി​യു​മാ​യി ഇ​ട​പെ​ടാ​ന്‍ ക​ഴി​യ​ണം. പ​ഠ​നം മാ​ത്രം അ​ള​വു​കോ​ലാ​ക്കു​മ്പോ​ള്‍ മ​റ്റ് പ​ല​തും വി​ട്ടു​പോ​കും. 
  3. എ​ല്ലാ കു​ട്ടി​ക​ളി​ലും മി​ക​ച്ച അ​ഭി​രു​ചി​ക​ള്‍ ഏ​തെ​ങ്കി​ലും ഒ​ന്നു​ണ്ടാ​കും. അ​തു തേ​ടി​ക്ക​ണ്ടു ​പി​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ച്ച് ആ​ത്മ​വി​ശ്വാ​സം ഉ​ണ​ര്‍ത്തി മു​ന്നോ​ട്ടു ​പോ​ക​ണം. 
  4. കു​ട്ടി ന​ല്ല​തു ചെ​യ്യു​മ്പോ​ള്‍ പി​ശു​ക്ക് കാ​ണി​ക്കാ​തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഇ​തു ശീ​ല​മാ​ക്കി​യാ​ല്‍ മാ​ത്ര​മേ തെ​റ്റു​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ അ​തു​പ​റ​ഞ്ഞ് തി​രു​ത്തി​ക്കാ​ൻ ക​ഴി​യൂ.  
  5. തെ​റ്റു ചെയ്​താൽ കു​ട്ടി​യു​ടെ സ്വാ​ഭി​മാ​നം ന​ശി​പ്പി​ക്കു​ന്ന ശി​ക്ഷ​ണ ന​ട​പ​ടി​ പാ​ടി​ല്ല. ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ കു​ട്ടി​യു​ടെ സ്വാ​ഭി​മാ​ന​ം തകർക്കുന്നില്ല എന്ന്​ ഉറപ്പാക്കണം.
  6. തെ​റ്റ്​ ബോ​ധ്യ​പ്പെ​ടു​ത്തലും പരിഹരിക്കലും ശാ​ന്ത​മാ​യി​വേ​ണം. തെ​റ്റു തി​രു​ത്താ​ന്‍ മാ​ത്ര​മാ​ക​ണം ശ്ര​ദ്ധി​ക്കേ​ണ്ട​ത്. പ​ല​പ്പോ​ഴും നോ​വി​ക്ക​ലി​നാ​കും പ്രാ​മു​ഖ്യം കി​ട്ടു​ക. 
  7. മ​റ്റു​ള്ള​വ​ര്‍ക്ക് മു​ന്നി​ല്‍ നി​ർത്തി കു​ട്ടി​യെ നാ​ണം​കെ​ടു​ത്താനും പോ​രാ​യ്മ​ വി​ളി​ച്ചു​പ​റ​യാനും പാടില്ല. 
  8. തെ​റ്റു​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തും​മു​മ്പ് കു​ട്ടി​യു​ടെ ന​ല്ല വ​ശ​ങ്ങ​ള്‍ വേ​ണം ആ​ദ്യം വി​വ​രി​ക്കേ​ണ്ട​ത്. തെ​റ്റി​നെ മാ​ത്ര​മാ​ക​ണം കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​ത്. കു​ട്ടി​യെ ആ​ക​രു​ത്. മോ​ശ​ക്കാ​ര​ന്‍, ക​ള്ള​ന്‍, കു​റ്റ​വാ​ളി എ​ന്നൊ​ന്നും മു​ദ്ര​ചാ​ര്‍ത്തരുത്​. 
  9. കു​ട്ടി​യു​ടെ ശാ​രീ​രി​ക, മാ​ന​സി​ക മാ​റ്റ​ങ്ങ​ള്‍ എ​പ്പോ​ഴും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യ​ണം. മു​തി​ര്‍ന്ന​വ​രോ അ​ധ്യാ​പ​ക​രോ ചെ​യ്യു​ന്നതിലൂടെ മാ​ത്ര​മ​ല്ല കു​ട്ടി​ക​ളി​ല്‍ മാ​ന​സി​ക സം​ഘ​ര്‍ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. അ​വ​െ​ൻ​റ, അ​വ​ളു​ടെ ശ​രീ​ര​ത്തെ കു​റി​ച്ചു​ള്ള സ​ങ്ക​ല്‍പ​ങ്ങ​ള്‍, കൂ​ട്ടു​കാ​രു​മാ​യു​ള്ള സം​ഘ​ര്‍ഷ​ങ്ങ​ള്‍, സ്വ​യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന 'ഞാ​ന്‍ പോ​ര' എ​ന്ന ചി​ന്ത എ​ന്നി​ങ്ങ​നെ പ​ല​തും ​പ്രശ്​നം സൃഷ്​ടിക്കാം. ആ ​മാ​റ്റ​ങ്ങ​ളെ കു​റി​ച്ച് എ​പ്പോ​ഴും ജാ​ഗ​രൂ​ക​രാ​ക​ണം. വി​ഷാ​ദം, ഉ​ത്ക​ണ്ഠ, അ​മി​ത​മാ​യ ഉ​ള്‍വ​ലി​യ​ല്‍ എ​ന്നി​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യ​ണം. 
  10. പു​സ്ത​ക​ങ്ങ​ളി​ലെ പാ​ഠ​ങ്ങ​ളു​ടെ കൂ​െ​ട​ത്ത​ന്നെ പ​ഠി​ക്കാ​നു​ള്ള ഒന്നുണ്ട്​. അ​ത് ജീ​വി​ത​പാ​ഠ​മാ​ണ്. ജീ​വി​ത​ത്തെ നേ​രി​ടാ​നും പ്ര​തി​സ​ന്ധി​യി​ല്‍ മു​ന്നോ​ട്ടു​പോ​കാ​നും അ​തു പ​ഠി​പ്പി​ക്കു​ന്നു. ന​ല്ല ബ​ന്ധ​ങ്ങ​ള്‍ നേ​ടാ​നും അ​നു​താ​പ​ത്തോ​ടെ പെ​രു​മാ​റാ​നും ആ ​പാ​ഠ​മാ​ണ് കു​ട്ടി​യെ പ്രാ​പ്ത​മാ​ക്കു​ക. ജീ​വി​തം അ​റി​യാ​നു​ള്ള പാ​ഠ​ങ്ങ​ള്‍ കൂ​ടി മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ള്‍ക്ക് പ​ക​ര്‍ന്നു ​ന​ല്‍ക​ണം.

തയാറാക്കിയത്: ഡോ. സി.ജെ. ജോണ്‍, ചീഫ്​ സൈക്യാട്രിസ്​റ്റ്​, മെഡിക്കൽ ട്രസ്​റ്റ്​, എറണാകുളം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT