ഇന്ന് ഒരു ശരാശരി മലയാളിയുടെ ആശങ്കകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കുട്ടികളുടെ സ്വഭാവം, പഠനം, ഭാവി എന്നി വയെക്കുറിച്ചുള്ള ചിന്തകൾ. മുൻകാലങ്ങളെ അപേക്ഷിച്ച് കൗൺസലർമാരുടെ അടുത്ത് കുട്ടികളുടെ പ്രശ്നങ്ങളുമായി എത്ത ുന്ന മാതാപിതാക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. മക്കൾക്ക് കൗമാര പ്രായമാകുന്നതോടെ മാതാപിതാക് കളുടെ മനസ്സ് ആശങ്കൾകൊണ്ട് നിറയുകയാണ്.
ഇൗ വിഷയത്തിലെ പ്രധാന പോരായ്മ കുട്ടികൾ സമൂഹത്തിൽ എന്തെങ്കിലു ം തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുേമ്പാൾ മാത്രമാണ് മാതാപിതാക്കൾ അവരുടെ ‘സ്വഭാവം നന്നാക്കാനായി’ ശ്രമിക ്കുന്നത് എന്നതാണ്. രോഗം രൂക്ഷമായതിന് ശേഷം ചികിത്സ തേടുന്നതിന് തുല്യമാണിത്. അതുകൊണ്ട് ചെറുപ്രായം മുതൽ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരുേമ്പാൾ അവരുടെ സ്വഭാവ രൂപവത്കരണത്തിൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. നിത്യജ ീവിതത്തിൽ അൽപം ചില കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ നമുക്ക് കുട്ടികളെ മിടുക്കരായും ധാർമികബോധത്തോടെയും വളർ ത്തിക്കൊണ്ടുവരാൻ കഴിയും.
സാമൂഹിക പശ്ചാത്തലം, കുടുംബ പശ്ചാത്തലം, കൂട്ടുകാർ, അധ്യാപകർ തുടങ്ങി നിരവധി കാര്യ ങ്ങളുടെ സ്വാധീനം ഒരു വ്യക്തിയുടെ സ്വഭാവരൂപവത്കരണത്തിൽ പങ്കു വഹിക്കുന്നുണ്ടെങ്കിലും കുട്ടികൾ ഏറ്റവും അടുത്ത് ഇടപഴകുന്ന മാതാപിതാക്കളും വീട്ടിലുള്ള മറ്റ് അംഗങ്ങളുമാണ് അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ കണ്ടു വളരുന്ന വീട്ടിലെ പെരുമാറ്റ രീതികളുടെ കാര്യത്തിൽ കർശനമായ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
കുട്ടികൾ കാണാനാഗ്രഹിക്കുന്ന നല്ല പെരുമാറ്റങ്ങളുടെ മാതൃകകളായിരിക്കണം വീട്ടിൽ ഉണ്ടായിരിക്കേണ്ടത്. കുഞ്ഞുങ്ങളെ എപ്പോഴും ശകാരിച്ചും ശിക്ഷിച്ചും വളർത്തിയാൽ അവർ മറ്റുള്ളവരോടും അതേരീതിയിൽ തന്നെയായിരിക്കും പെരുമാറുക. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ അതുപോലെത്തന്നെയായിരിക്കും അവരോട് തിരിച്ചും സമൂഹത്തിലെ മറ്റുള്ളവരോടും പെരുമാറുക.
ദിനചര്യകളുടെ കാര്യത്തിലും കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിലേ പരിശീലനം നൽകുകയും അതോടൊപ്പം അവ പ്രാവർത്തികമാക്കി അവർക്ക് മാതൃകയാവുകയും വേണം. ശരീര ശുചിത്വത്തിെൻറ ഭാഗമായി കുളി, കൈ കഴുകൽ, പല്ലും വായും വൃത്തിയാക്കൽ, മലമൂത്ര വിസർജനം എന്നിവയിൽ വളരുന്ന പ്രായത്തിൽ തന്നെ പരിശീലനം നൽകുകയും ശുചിത്വത്തിെൻറ ആവശ്യകത അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും വേണം. അതുപോലെത്തന്നെ ആഹാരം കഴിക്കൽ, ഉറക്കം, പുസ്തകങ്ങളും മറ്റും സൂക്ഷിച്ചുവെക്കൽ തുടങ്ങി ദൈനംദിന പ്രവൃത്തികൾ അടുക്കും ചിട്ടയോടും കൂടെ സ്വയം ചെയ്യാൻ അവരെ പ്രാപ്തരാക്കണം.
ആൺകുട്ടികളായാലും പെൺകുട്ടികളായാലും പക്ഷഭേദമില്ലാതെ ഒരുപോലെ ഇത്തരം കാര്യങ്ങൾ നിർബന്ധിച്ച് പരിശീലിപ്പിക്കണം. വളരുന്നതോടെ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകിവെക്കാനും പാചകം ചെയ്യാനും കുട്ടികൾ പഠിച്ചിരിക്കണം. കുട്ടികളിൽ കാണുന്ന നല്ല പെരുമാറ്റങ്ങളെ പരസ്യമായിത്തന്നെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും േവണം. അതേസമയം, മോശമായ പ്രവൃത്തികളെയും വാക്കുകളെയും പെരുമാറ്റങ്ങളെയും അവഗണിക്കുകയാണ് വേണ്ടത്. മോശം കാര്യങ്ങളോട് പ്രതികൂലമായി പ്രതികരിച്ചാൽ ചെറിയ കുട്ടികളാണെങ്കിൽ അവ ഒാർമിച്ചുവെക്കാനും പിന്നീട് സമാന സാഹചര്യത്തിൽ ആവർത്തിക്കാനും സാധ്യതയുണ്ട്.
അടി, നുള്ളൽ, വഴക്ക്, പരിഹാസം, ഭീഷണി, മറ്റു കുട്ടികളുമായി താരതമ്യം ചെയ്യൽ എന്നിവ പൂർണമായും ഒഴിവാക്കണം. കുട്ടികളുടെ സ്വാഭാവിക വളർച്ചയെ മുതിർന്നവരിൽനിന്നുള്ള ഇത്തരം പെരുമാറ്റം പ്രതികൂലമായി ബാധിക്കും. വീട്ടിൽ എല്ലാ കാര്യങ്ങൾക്കും വ്യക്തമായ നിയമങ്ങൾ ഉണ്ടാക്കുകയും അവ എല്ലാവർക്കും ഒരു പോലെ ബാധകമാക്കുകയും വേണം. പ്രത്യേക പരിഗണന ലഭിക്കുന്നതായി കുട്ടികൾക്ക് ഒരിക്കലും തോന്നരുത്. അത് അവരെ ദുർവാശിക്കാരായി മാറ്റും.
രക്ഷിതാക്കളെ നിയന്ത്രിക്കാൻ കുട്ടികളെ ഒരിക്കലും അനുവദിക്കരുത്. ശിക്ഷയല്ല, മറിച്ച് വ്യക്തമായ നിർദേശങ്ങളും ക്ഷമയോടെയുള്ള വിശദീകരണങ്ങളും മാതൃകാ പ്രവർത്തനങ്ങളുമാണ് കുട്ടികൾക്ക് നൽകേണ്ടത്. കുട്ടികളെ അനുസരിപ്പിക്കാനായി നിയമപരിപാലനം മറ്റൊരാളുടെ തലയിൽ ഒരിക്കലും കെട്ടിവെക്കരുത്. ഉദാഹരണത്തിന് ഭൂതം വരും, പൊലീസ് പിടിക്കും, ടീച്ചർ അടിക്കും, പുലി വരും, ഡോക്ടർ ഇൻജക്ഷൻ ചെയ്യും തുടങ്ങിയ ഭീഷണികൾ ഒഴിവാക്കുക.
അപരിചിതരെപ്പോലും ആത്മവിശ്വാസത്തോടെ നേരിടാനും അഭിമുഖീകരിക്കാനുമുള്ള കഴിവ് അവർക്ക് നൽകണം. വീട്ടിൽ അതിഥികൾ വരുേമ്പാൾ അവരോട് മര്യാദയോടെ പെരുമാറാനും സംസാരിക്കാനും അവരെ പരിശീലിപ്പിക്കണം. അമിത വാത്സല്യവും പരിഗണനയും സംരക്ഷണവും സഹായവും അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടു തന്നെ നടക്കാൻ പഠിച്ചുകഴിഞ്ഞാൽ ആവശ്യമില്ലാതെ അവരെ എടുത്ത് നടക്കരുത്. സ്വയം ഭക്ഷണം കഴിക്കാൻ പഠിച്ചാൽ ഭക്ഷണം വാരിക്കൊടുക്കുന്ന രീതി നിർത്തണം. എല്ലാ കാര്യത്തിലും ഇൗ രീതി പിന്തുരുക. അവരെ സ്വയം പര്യാപ്തരാകുന്നതിന് തടസ്സം നിൽക്കുന്ന സഹായങ്ങൾ അവസാനിപ്പിക്കുക.
(കോഴിക്കോട് മിംസ് ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗം സീനിയർ കൺസൽട്ടൻറ് ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.