കോവിഡിനെതിരെ പോരാടാൻ പ്രധാന പ്രതിരോധ മാർഗമാണ് മാസ്ക്. മാസ്ക് ധരിക്കുന്നതിലൂടെ ഒരു പരിധിവരെ കൊറോണ വൈറസിനെ ചെറുക്കാനാകും. കോവിഡും അതിൻെറ പ്രത്യാഘാതങ്ങളും മനസിലാക്കി മുതിർന്നവർ മാസ്ക് ധരിക്കുമെങ്കിലും കുട്ടികളെ മാസ്ക് ധരിപ്പിക്കാൻ മാതാപിതാക്കൾ പെടാപ്പാടുപെടുകയാണ്.
മാസ്ക് ധരിക്കണമെന്ന നിർദേശമൊന്നും അവരിൽ വിലപ്പോവാറില്ല. എന്നാൽ കുട്ടികളെ മാസ്ക് ധരിപ്പിക്കാൻ പീഡിയാട്രീഷൻ ഡോ. ഹസ്ന ഭാർഗവ ചില സൂത്രപണികൾ പറഞ്ഞുതരും. അവ എന്തെല്ലാമാണെന്ന് നോക്കാം.
1. കുടുംബാംഗങ്ങൾ എല്ലാവരും മാസ്ക് ധരിച്ചശേഷം മാത്രം വീട്ടിൽനിന്ന് പുറത്തിറങ്ങുക. കുട്ടികൾ നിങ്ങളുടെ വാക്കുകൾ പിന്തുടർന്നില്ലെങ്കിലും പ്രവൃത്തികൾ മാതൃകയാക്കും. മാസ്ക് ധരിച്ചശേഷം നിങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം.
2. വീട്ടിൽതന്നെ മാസ്ക് നിർമിക്കുേമ്പാൾ കുട്ടികളെയും പങ്കാളികളാക്കുക. സ്വന്തം പങ്കാളിത്തത്തോടെ നിർമിച്ചതാകുേമ്പാൾ അവർക്ക് ഇഷ്ടവും കൂടും.
3. മൃഗങ്ങളുടെ ചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി കുട്ടികൾക്ക് പ്രിയപ്പെട്ടവയുടെ ചിത്രങ്ങളുള്ള മാസ്ക് ധരിക്കാൻ നൽകുക.
4. മാസ്ക് ധരിക്കേണ്ടതിൻെറ ആവശ്യകത കുട്ടികളെ പറഞ്ഞു മനസിലാക്കണം. കൂടാതെ കൃത്യമായി മാസ്ക് ധരിക്കുന്നത് എങ്ങനെയാണെന്ന് അവരെ പരിശീലിപ്പിക്കണം.
വായും മൂക്കും മൂടി മാസ്ക് ധരിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകളുടെയും പുനരുപയോഗിക്കാവുന്ന മാസ്കുകളുടെയും പ്രത്യേകത പറഞ്ഞുമനസിലാക്കണം.
5. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും തെറിക്കുന്ന സ്രവങ്ങളെക്കുറിച്ചും അവയിലൂടെ പകരുന്ന അസുഖങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.