കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മൃതദേഹ വാഹനം കാണാൻ വിശ്വാസികളുടെ തിരക്ക്. ആംബുലൻസുകളും മറ്റും പ്രചാരത്തിൽ വരുന്നതിന് മുമ്പ് മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ എത്തിച്ചിരുന്നത് ഈ വാഹനത്തിലായിരുന്നു.
നിർമാണരീതിയിൽ ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ വാഹനം. ഏത് വശത്തേക്കും തിരിക്കാനുള്ള സ്റ്റിയറിങ് സംവിധാനവും ഭാരം താങ്ങാൻ മോട്ടോർ വാഹനത്തിന് സമാനമായ പ്ലേറ്റുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
പള്ളിയുടെ സെമിത്തേരി കപ്പേളയിലാണ് വാഹനം പ്രദർശിപ്പിച്ചിട്ടുള്ളത്. നവീകരിച്ച് വീണ്ടും ഉപയോഗയോഗ്യമാക്കിയെങ്കിലും ദുഃഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണത്തിന് മാത്രം ഇനി ഇത് ഉപയോഗിക്കാനാണ് തീരുമാനമെന്ന് വികാരി ഡോ. ജോസഫ് കണിയാംപറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.