ശബരിമലയിൽ റോപ് വേ പരിഗണനയിൽ

തിരുവനന്തപുരം: ശബരിമലയിൽ റോപ് വേ സജീവ പരിഗണനയിൽ. പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരികെയും അവശ്യസാധനങ്ങളും അത്യാഹിതത്തിൽപ്പെടുന്നവരേയും എത്തിക്കാനാണ് റോപ് വേ. 250 കോടി രൂപ ചെലവിൽ 270 മീറ്റർ റോപ് വേയാണ്​ നിർമിക്കുക. ഒരു വശത്തേക്ക് 10 മിനിറ്റാണ് യാത്രാസമയം. പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ നിർമിക്കുക.

നേരത്തേ ഏഴു തൂണുകൾ വിഭാവനം ചെയ്തപ്പോൾ 300 വന്മരങ്ങൾ മുറിക്കേണ്ടിവരുമായിരുന്നു. എന്നാൽ, പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം അഞ്ചാക്കിയതോടെ മുറിക്കേണ്ട മരങ്ങളുടെ എണ്ണം 80 ആയെന്ന്​ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

ശബരിമലയെ പ്ലാസ്​റ്റിക് മുക്തമാക്കാനായി ഗായിക കെ.എസ്. ചിത്ര, സംഗീത സംവിധായകൻ വിദ്യാസാഗർ, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി ബോധവത്കരണ വിഡിയോകൾ തയാറാക്കുമെന്ന്​ പി.എസ്. പ്രശാന്ത് അറിയിച്ചു.

Tags:    
News Summary - Plan to install ropeway at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.