കുവൈത്ത് സിറ്റി: നവീകരണവും അറ്റകുറ്റപ്പണികളും പൂർത്തിയായ ഗ്രാൻഡ് മോസ്ക് വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമായി. പള്ളിയുടെ നവീകരണം പൂർത്തിയായതായും വിശ്വാസികളെ സ്വീകരിക്കാൻ തയാറാണെന്നും സ്റ്റേറ്റ് ഗ്രാൻഡ് മോസ്ക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അലി ശദ്ദാദ് നേരത്തേ അറിയിച്ചിരുന്നു.
വിശ്വാസികൾക്ക് സുഗമമായി പ്രാർഥന നിർവഹിക്കാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാർഥനാ സമയത്തെ തിരക്കും മറ്റു പ്രയാസങ്ങളും ഒഴിവാക്കാൻ സുരക്ഷക്രമീകരണങ്ങൾ ഒരുക്കും. റമദാൻ കണക്കിലെടുത്ത് പള്ളിയിൽ പ്രത്യേക ഖുർആൻ പാരായണക്കാരെ നിയമിച്ചിട്ടുണ്ട്.
പ്രാർഥനയുടെ ടെലിവിഷൻ സംപ്രേഷണവും ഉണ്ടാകും. തറാവീഹ് നമസ്കാരത്തിന് ഏകദേശം 8,000 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള സംവിധാനം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.