ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ക​ർ​ദി​നാ​ളാ​യി വാ​ഴി​ക്കു​ന്നു

മാര്‍ ജോർജ് ജേക്കബ് കൂവക്കാട് ഇനി കർദിനാൾ

വ​ത്തി​ക്കാ​ൻ സി​റ്റി: കേ​ര​ള സ​ഭ​ക്ക്​ അ​ഭി​മാ​ന​നി​മി​ഷം. ച​​ങ്ങ​​നാ​​ശ്ശേ​​രി അ​​തി​​രൂ​​പ​​താം​​ഗം ആ​​ർ​​ച്​​ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് കൂ​​വ​​ക്കാ​ട്​ ഇ​നി ക​ർ​ദി​നാ​ൾ. മാ​​ർ കൂ​​വ​​ക്കാ​ട്​ അ​ട​ക്കം 21 പേ​രെ മാ​ർ​പാ​പ്പ ക​​ർ​​ദി​​നാ​​ൾ​മാ​രാ​യി ഉ​യ​ർ​ത്തി. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30ന് സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സി​ലി​​ക്ക​​യി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​ട​ന്ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​ക്കി​ടെ​യാ​യി​രു​ന്നു ​സ്ഥാ​​നാ​​രോ​​ഹ​​ണം.

മ​​ല​​യാ​​ളി​​ക​​ള​ട​ക്കം ആ​യി​ര​ങ്ങ​ൾ​ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സി​ലി​​ക്ക​​യി​ലും വ​​ത്തി​​ക്കാ​​ൻ ച​​ത്വ​​ര​​ത്തി​ലു​മാ​യി ച​ട​ങ്ങു​ക​ൾ​ക്ക്​ സാ​ക്ഷി​യാ​യി. മാർപാപ്പയുടെ പ്രത്യേക കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ​ക്ക്​ തു​ട​ക്കം. തു​ട​ർ​ന്ന്​ ഓ​രോ​രു​ത്ത​രെ​യും മാ​ർ​പാ​പ്പ തൊ​പ്പി, മോതിരം എന്നിവ അ​ണി​യി​ച്ചു. അധികാര പത്രം കൈമാറി ആ​ശീ​ർ​വാ​ദ​വും ന​ൽ​കി. പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാർ കൂ​വ​ക്കാ​ട് ധരിച്ചത്. ഒ​രു​ മ​ണി​ക്കൂ​ർ പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ നീ​ണ്ടു.

ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയൻ ബിഷപ്പ് ആഞ്ജലോ അസർബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരനായ യുക്രെനിയൻ ബിഷപ്പ് മൈക്കലോ ബൈചോകും കർദിനാളായി ഉയർത്തപ്പെട്ടവരിൽ ഉൾപ്പെടും. മാർപാപ്പയുടെ 256 അംഗ കർദിനാൾ തിരുസംഘത്തിലാണ് മാർ കൂവക്കാട് അടക്കമുള്ളവർ ഭാഗമാവുന്നത്.

വൈ​ദി​ക​നാ​യി​രി​ക്കെ നേ​രി​ട്ട്​ ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള ആ​ദ്യ പു​രോ​ഹി​ത​നാ​യ മാ​​ർ ജോ​​ർ​​ജ് കൂ​​വ​​ക്കാ​ടി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങി​ന്​ കേ​ര​ള​ത്തി​ൽ ​നി​ന്നും യൂ​​റോ​​പ്പി​​ൽ​ നി​ന്നു​മാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ്​ വ​ത്തി​ക്കാ​നി​ൽ​ എ​ത്തി​യ​ത്. മാ​​ർ കൂ​​വ​​ക്കാ​​ടി​ന്‍റെ മാ​താ​പി​താ​ക്ക​ള​ട​ക്കം ബ​ന്ധു​ക്ക​ളും മാ​​തൃ​​രൂ​​പ​​ത​​യി​​ൽ​​ നി​​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​വും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

കേ​​ന്ദ്ര​സ​​ർ​​ക്കാ​​റി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി ജോ​​ർ​​ജ് കു​​ര‍്യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഏ​​ഴം​​ഗ​​സം​​ഘ​​വും എം.​എ​ൽ.​​എ​​മാ​​രാ​​യ സ​​ജീ​​വ് ജോ​​സ​​ഫ്, ചാ​​ണ്ടി ഉ​​മ്മ​​ൻ എ​​ന്നി​​വ​​രും വ​​ത്തി​​ക്കാ​​നി​ലെ​ത്തി​യി​രു​ന്നു. ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ്​ മാ​ർ ക്ലീ​മീ​സ്​ ക​ത്തോ​ലി​ക്ക ബാ​വ, സി​​റോ ​മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​ച്​​ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, ആ​​ർ​​ച്​​ ബി​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, ആ​​ർ​ച്​​ ബി​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ർ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, മാ​​ർ സ്റ്റീ​​ഫ​​ൻ ചി​​റ​​പ്പ​​ണ​​ത്ത് ഉ​​ൾ​​പ്പെ​ടെ ആ​​ർ​​ച് ബി​ഷ​​പ്പു​​മാ​​രു​​ടെ​​യും ബി​​ഷ​​പ്പു​​മാ​​രു​​ടെ​​യും നീ​​ണ്ട​നി​​ര തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ സാ​​ന്നി​​ധ്യ​​മാ​യി.

സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു​ശേ​ഷം ന​​വ​ക​​ർ​​ദി​​നാ​​ൾ​​മാ​​ർ മാ​​ർ​​പാ​​പ്പ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഞാ​യ​റാ​ഴ്ച രാ​​വി​​ലെ വ​​ത്തി​​ക്കാ​​ൻ സ​​മ​​യം 9.30ന് ​ന​ട​ക്കു​ന്ന ദി​​വ്യ​​ബ​​ലി​​ക്ക് മാ​​ർ​​പാ​​പ്പ​​യോ​​ടൊ​​പ്പം ന​​വ ക​​ർ​​ദി​​നാ​​ൾ​​മാ​​രും സി​​റോ ​മ​​ല​​ബാ​​ർ സ​​ഭ​​യി​​ൽ​​നി​​ന്ന്​ പ്ര​​ത്യേ​​ക​​മാ​​യി ക്ഷ​​ണം ല​​ഭി​​ച്ച വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

വൈ​​കീ​ട്ട്​ സാ​​ന്ത അ​​ന​​സ് താ​​സി​​യ സി​റോ​ മ​​ല​​ബാ​​ർ ബ​​സി​​ലി​​ക്ക​​യി​​ൽ മാ​​ർ ജോ​​ർ​​ജ് കൂ​​വ​​ക്കാ​ടി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മ​​ല​​യാ​​ള​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യ​​ർ​​പ്പ​​ണ​​വും തു​​ട​​ർ​​ന്ന് സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും. സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ര്‍ ജോ​ര്‍ജ് കൂ​വ​ക്കാ​ടി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഫ്രാ​ന്‍സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മാ​ര്‍ കൂ​വ​ക്കാ​ടി​ന്‍റെ പി​താ​വ് ജേ​ക്ക​ബ് വ​ര്‍ഗീ​സ്, അ​മ്മ ലീ​ലാ​മ്മ, സ​ഹോ​ദ​രി ലി​റ്റി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മാ​ർ​പാ​പ്പ​യെ ക​ണ്ട​ത്. മാർ കൂ​വ​ക്കാ​ടിന്‍റെ സ്ഥാവലബ്ദിയെ ദൈവകൃപ എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് മാതാവ് വ്യക്തമാക്കി. കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി ജോ​​ർ​​ജ് കു​​ര‍്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു. 

മാർ കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രതിനിധി സംഘം

ച​ങ്ങ​നാ​ശ്ശേ​രി മാ​മ്മൂ​ട്​ ഇ​ട​വ​കാം​ഗ​മാ​യ മാ​ര്‍ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടി​നെ ഒ​ക്ടോ​ബ​റി​ലാ​ണ് മാ​ർ​പാ​പ്പ ക​ർ​ദി​നാ​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി നവംബർ 24ന് ച​ങ്ങ​നാ​ശ്ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ മെത്രാഭിഷേക ചടങ്ങുകള്‍ നടന്നിരുന്നു. കൂടാതെ, നി​സി​ബി​സ് ക​ൽ​ദാ​യ ക​ത്തോ​ലി​ക്ക രൂ​പ​ത​യു​ടെ സ്ഥാ​നി​ക മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി​യും അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു.

കേരളത്തിലെ രണ്ട് കത്തോലിക്ക വിഭാഗങ്ങളായ സീറോ മലബാർ സഭയുടെ മാർ ആലഞ്ചേരിയും സീറോ മലങ്കര സഭയുടെ മാർ ക്ലിമീസ് കത്തോലിക്കബാവയും കർദിനാളുമാരാണ്. സീറോ മലബാർ സഭയിൽ നിന്നുള്ള മറ്റൊരു കർദിനാളാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്.

സഭയുടെ അധ്യക്ഷന്മാരാണ് കർദിനാൾ ആകുന്നത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് ആയ മാർ ആലഞ്ചേരി കർദിനാൾ പദവിയിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ, 80 വയസുവരെ കർദിനാളായി തുടരും. മാർ റാഫേൽ തട്ടിലാണ് സീറോ മലബാർ സഭയുടെ നിലവിലെ അധ്യക്ഷൻ. എന്നാൽ, അദ്ദേഹത്തെ കർദിനാളായി ഉയർത്തിയിട്ടില്ല. 

Tags:    
News Summary - Mar George Jacob Koovakkad is now a Cardinal in Catholic Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.