ജനിച്ചു വളർന്നത് മധ്യ തിരുവിതാംകൂറിലാണ്. ജോലിയുടെ ഭാഗമായി ഒമാനിലെ മൈസ് സ്കൂൾ ഇന്റർനാഷനലിൽ എത്തി. റമദാന്റെ വൈശിഷ്ട്യം അറിഞ്ഞത് അവിടെനിന്നാണ്. വിവിധ രാജ്യങ്ങളിലുള്ള അധ്യാപകരുടെയും കുട്ടികളുടെയും നോമ്പനുഷ്ഠാനം പുതിയ അനുഭവം സമ്മാനിച്ചു. പോക്കറ്റ് മണി സ്വരൂപിച്ച് പാവപ്പെട്ടവരെ സഹായിക്കുന്ന കുട്ടികളുടെ സുമനസ്സിനു മുന്നിൽ പ്രണാമം.
പാവപ്പെട്ടവർക്ക് റമദാൻ കിറ്റുകൾ ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിനും സ്കൂളിലെ കുട്ടികൾ ജാതി ഭേദമന്യേ പങ്കാളികളായി. സകാത് നൽകുന്ന ഫസീല ടീച്ചറും നോമ്പുതുറ വിഭവങ്ങൾകൊണ്ട് തരുന്ന ഈജിപ്തുകാരായ ഷൈമയും ഇസ്രയും പുതിയ അനുഭവം സമ്മാനിച്ചു. വേൾഡ് മലയാളം കൗൺസിലിന്റെ ഭാഗമായി റമദാൻ കിറ്റ് വിതരണത്തിലും പങ്കുചേരാൻ അവസരം ലഭിച്ചു.
എല്ലാ സൃഷ്ടിജാലങ്ങളും ദൈവത്തിനു മുന്നിൽ സമന്മാരാണെന്നും അവരെ സഹായിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കും ആണെന്നുമുള്ള സന്ദേശം നൽകുന്ന ഈ പുണ്യമാസത്തിലെ ഓരോ ദിനവും മാനവികതയുടെ മഹത്തായ സന്ദേശം വിളിച്ചോതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.