ശബരിമല: പതിനായിരക്കണക്കിന് ശബരിമല തീർത്ഥാടകർ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നു. പമ്പ ത്രിവേണി തീരത്ത് പ്രവർത്തിക്കുന്ന ചില ഹോട്ടലുകൾക്കെരെയാണ് പരാതി ഉയരുന്നത്.
ഹോട്ടലുകളിൽ നിന്നുള്ള മലിന ജലം ഓടയിലൂടെ ത്രിവേണി ഭാഗത്തേക്ക് ഒഴുകുകയാണ്. ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം ആയിരക്കണക്കിന് തീർത്ഥാടകർ മുങ്ങിക്കുളിക്കുന്ന ഭാഗത്തേക്കാണ് ഇത് ഒഴുകിയിറങ്ങുന്നത്.
നദിയിലെ ഒഴുക്ക് നിലച്ചതോടെ കോളറ അടക്കം സാംക്രമിക രോഗങ്ങൾക്ക് ഇടയാക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് നദീജലത്തിൽ ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം കൂടി നദിയിലേക്ക് ഒഴുക്കുന്നത്.
പമ്പാ തീരത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ആരോഗ്യവിഭാഗമാകട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.