മദീന റൗദ ശരീഫിൽ ചെലവഴിക്കാവുന്ന സമയം 10 മിനിറ്റാക്കി

റിയാദ്: മദീനയിലെ പ്രവാചകന്റെ മസ്ജിദിലുള്ള റൗദ ശരീഫിനുള്ളിൽ ചെലവഴിക്കാൻ അനുവദിച്ചിരിക്കുന്ന കാലയളവ് 10 മിനിറ്റ് മാത്രമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രവാചകന്റെ ഭവനത്തിനും അദ്ദേഹത്തിന്റെ പള്ളി മിംബറിനും ഇടയിൽ പ്രത്യേകം അടയാളപ്പെടുത്തിയ പുണ്യസ്ഥലമാണ് റൗദ ശരീഫ്.

തീർഥാടന വേളയിൽ റൗദയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ 'തവക്കൽനാ' അല്ലെങ്കിൽ 'ഇഅതമർന' ആപ് വഴി അനുമതി കരസ്ഥമാക്കാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.മക്കയിൽ ഉംറ നിർവഹിക്കുന്നതിനും റൗദയിൽ നമസ്‌കരിക്കുന്നതിനുമായി കഴിഞ്ഞ ഹിജ്‌റ വർഷം 70 ദശലക്ഷത്തിലധികം അനുമതി പത്രം നൽകിയതായി മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - The time spent in Madinah Rawda Sharif has been reduced to 10 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.