നെടുങ്കണ്ടം: ആദിശ്രീയുടെ ഏഴാം പിറന്നാളാഘോഷം അർബുദ രോഗിക്ക് മുടി മുറിച്ചുനല്‍കി. മൂന്നാം വയസ്സ് മുതല്‍ ഓരോ പിറന്നാളും വ്യത്യസ്തമായാണ് ആദിശ്രീ ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തിലും മറ്റ് പ്രധന വിശേഷ ദിനങ്ങളിലും വൃക്ഷത്തൈകള്‍ നടുകയും അവ പരിപാലിക്കുകയും പതിവാണ്. ഇക്കുറി പിറന്നാളിനോട് അനുബന്ധിച്ച് തൈ നടുന്നതിനൊപ്പം അർബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്യുകയായിരുന്നു. തൃശൂര്‍ അമല മെഡിക്കല്‍ കോളജിന് മുടി കൈമാറി.
നെടുങ്കണ്ടത്തെയും പരിസര പ്രദേശങ്ങളിലെയും പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലുമായി പിതാവ് അനിൽകുമാറിന്റെ സഹായത്തോടെ അഞ്ഞൂറിലധികം മരങ്ങളാണ് കൊച്ചുമിടുക്കി നട്ടത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിലാണ് അഞ്ഞൂറാമത്തെ തൈ നട്ടത്. എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ പ്രേരണയാലാണ് പൊതുയിടങ്ങളില്‍ തൈകള്‍ നടുന്ന സ്വഭാവം ശീലിച്ചത്. തുടര്‍ന്ന് കലക്ടറേറ്റ്, പൊലീസ് സ്റ്റേഷൻ, വിദ്യാലയ പരിസരങ്ങള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മരത്തൈ നട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.