2100ഓടെ വിവാഹമെന്ന സങ്കൽപ്പം അവസാനിക്കുമെന്ന് പഠനം

വർഷങ്ങൾക്കുള്ളിൽ വിവാഹമെന്ന സങ്കൽപ്പം അവസാനിക്കുമെന്ന് പഠനം. രാജ്യത്തിന്റെ സംസ്കാരമനുസരിച്ച് വിവാഹം എന്നത് വളരെ പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്.

എന്നാൽ, സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങളിലൂടെ വിവാഹമെന്ന സങ്കൽപം അവസാനിക്കുമെന്നാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയവരുടെ അഭിപ്രായം. 2100 വരെ മാത്രമേ വിവാഹമെന്ന സങ്കൽപ്പം ഈ രീതിയിൽ കാണുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭർത്താവും ഭാര്യയും തമ്മിൽ പിരിക്കാനാവാത്ത ബന്ധമായാണ് വിവാഹം വിലയിരുത്തുന്നത്. സാമൂഹിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഇപ്പോഴത്തെ യുവതി-യുവാക്കൾക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നാണ് ഗവേഷകർ പറയുന്നത്.

അതേസമയം, സോഷ്യൽ മീഡിയ വഴിയുള്ള ഡേറ്റിങ് ബന്ധങ്ങളും ലിവ് ഇൻ റിലേഷൻഷിപ്പും വർധിക്കുന്നതും വിവാഹത്തോടുള്ള താൽപര്യം നഷ്ടമാകുന്നതിനുള്ള കാരണമാണ്. സ്ത്രീകൾക്ക് ഇപ്പോൾ വിവാഹത്തോടുള്ള താൽപര്യക്കുറവും ഈ സങ്കൽപ്പത്തെ ഇല്ലാതാക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്.

Tags:    
News Summary - Concept of marriage changing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.