പെരുന്നാളിന് പുതുവസ്ത്രത്തിനൊപ്പം കൈകളും പുത്തനാക്കാൻ ഇതാ ഒരു അറേബ്യൻ മെഹന്ദി ഡിസൈൻ. എമിറാത്തി ഫ്ലോറൽ ഡബി ൾ ഷേഡഡ് ഹെന്ന എന്ന അറബ് ശൈലിയാവെട്ട ഇത്തവണ ഇൗദിന്. ഇതിലെ തീം ആയ റോസാപ്പൂ വരച്ചെടുക്കുന്ന വിധം വിവിധ ഘട്ടമായി വ ിവരിക്കുകയാണ് ഇവിടെ. അതിനുശേഷം സിമ്പിൾ ആയ ഗ്രിഡ് ഡിസൈൻ കൊണ്ട്, ഒഴിഞ്ഞ ഭാഗം കവർ ചെയ്യുന്നു.
ചെയ്യേണ്ട വിധം:< br /> 1. ആദ്യം മൈലാഞ്ചി കൊണ്ട് ഔട്ട്ലൈൻ കൊടുക്കണം. പിന്നീട് ചിത്രത്തിൽ കാണുന്ന പോലെ ഫിൽ ചെയ്തെടുക്കാം. ആദ്യം നേർത്ത ഔട്ട്ലൈൻ മാത്രമേ നൽകാവൂ. ഫിൽ ചെയ്ത ശേഷം കട്ടിയിലുള്ള ഒരു ഔട്ട്ലൈൻ കൂടി വരച്ചാൽ മതിയാകും.
2. ഏറ്റവും മികച്ച റിസൽറ്റ് കിട്ടാൻ വരച്ച ശേഷം 6 മുതൽ 8 മണിക്കൂർ വരെ കൈയിൽ സൂക്ഷിക്കണം.
3. മൈലാഞ്ചി ഒഴിവാക്കിയശേഷം അര മണിക്കൂർ കഴിഞ്ഞു മാത്രമേ കഴുകാവൂ.
4. മൈലാഞ്ചി ഇടുന്നതിനു മുമ്പും ശേഷവും ലാവൻഡർ ഒായിൽ ഉപയോഗിക്കുന്നത് നല്ലതാണ്.
5. മെഹന്ദി ഒായിൽ ഇല്ലെങ്കിൽ ഒരു തവ ചൂടാക്കി, അതിൽ ഒരു കഷ്ണം കറുവപ്പട്ടയും അൽപം ഗ്രാമ്പുവും ഇട്ട് ചൂടാക്കി അതിെൻറ ആവി കൈയിൽ കൊള്ളണം. എന്നാൽ നല്ല നിറം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.