കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ധനകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ കോടതി അയോഗ്യയാക്കിയ മുൻ നഗരസഭ അധ്യക്ഷയുടെ നാമനിർദേശപത്രിക തള്ളി. ഇതോടെ യു.ഡി.എഫ് കൗൺസിലറെ എതിരില്ലാതെ െതരഞ്ഞെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥിയും നഗരസഭ മുൻ അധ്യക്ഷയുമായ ഷീല ചാരുവിെൻറ നാമനിർദേശം തള്ളിയതോടെയാണ് യു.ഡി.എഫ് കൗൺസിലർ കെ.എം. മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അംഗമായിരുന്ന കെ.എം. മാത്യു രാജിവെച്ച് നാമനിർദേശപത്രിക സമർപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഷീല ചാരുവിെൻറ നാമനിർദേശ പത്രികക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തിയിരുന്നു.
കൂറുമാറ്റത്തെത്തുടർന്ന് നഗരസഭ അധ്യക്ഷ സ്ഥാനത്തുനിന്ന് കോടതി അയോഗ്യയാക്കിയതിനാൽ പുറത്തായ വ്യക്തിക്ക് മത്സരിക്കാൻ കഴിയില്ലെന്നായിരുന്നു യു.ഡി.എഫ് വാദം. ഇത് അംഗീകരിച്ച ഡെപ്യൂട്ടി കലക്ടർകൂടിയായ റിട്ടേണിങ് ഓഫിസർ സുരേഷ് കുമാർ ഷീല ചാരുവിെൻറ നാമനിർദേശപത്രിക തള്ളുകയായിരുന്നു.
ഇതോടെ നഗരസഭ വൈസ് ചെയർമാൻ കെ.ടി. എൽദോ അധ്യക്ഷനായ സ്ഥിരം സമിതിയിലെ ആകെയുള്ള ഏഴ് അംഗങ്ങളിൽ അഞ്ചുപേരും യു.ഡി.എഫിൽനിന്നാണ്. കമ്മിറ്റിയിൽ അംഗമായിരുന്ന എൽ.ഡി.എഫ് കൗൺസിലർ ഉഷ പ്രവീണിനെ നഗരസഭ അധ്യക്ഷയായി െതരഞ്ഞെടുത്തതോടെയാണ് ഒഴിവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.