േകാഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി ചേർന്ന് അവിശുദ്ധ സഖ്യമുണ്ടാക്കാനുള്ള യു.ഡി.എഫ് തീരുമാനം എൽ.ഡി.എഫിനെ നേരിടാനുള്ള ശേഷി യു.ഡി.എഫിന് നഷ്ടമായതിെൻറ പരസ്യപ്രഖ്യാപനമാണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും വർധിച്ചുവരുന്ന ശൈഥില്യവും എൽ.ഡി.എഫിന് അനുകൂലമായി രൂപപ്പെടുന്ന ജനകീയാഭിപ്രായവും യു.ഡി.എഫിനെ വേവലാതിപ്പെടുത്തുന്നു. ഏതുവിധേനയും പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന ശ്രമത്തിെൻറ ഭാഗമായാണ് മതതീവ്രവാദ സംഘടനകളുമായും മതരാഷ്ട്രവാദികളുമായും പരസ്യമായ സഖ്യത്തിേലർപ്പെടുന്നതിന് യു.ഡി.എഫ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
മതനിരപേക്ഷത തകർക്കാനും വർഗീയ അജണ്ട അടിച്ചേൽപിക്കാനുമുള്ള ബി.ജെ.പി നീക്കത്തിനെതിരെ വിശാല മതനിരപേക്ഷ കൂട്ടായ്മ ഉയർന്നുവരേണ്ട സന്ദർഭമാണിത്. അത്തരമൊരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നേട്ടത്തിനായി തീവ്രവാദ നിലപാടെടുക്കുന്നത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ആർ.എസ്.എസിനെ ശക്തിപ്പെടുത്താനും മാത്രമേ സഹായിക്കൂ.
കോൺഗ്രസ് ഉൾപ്പെടെ യു.ഡി.എഫ് കക്ഷികളിലെ മതനിരപേക്ഷ വാദികളായ നേതാക്കളും പ്രവർത്തകരുമുൾപ്പെടെയുള്ളവർ ഇതിെനതിരെ പ്രതികരിക്കണം. മതനിരപേക്ഷ ഉള്ളടക്കം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളും ഇത്തരം നീക്കങ്ങൾക്കെതിരെ അണിനിരക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.