വിസ്മയം തീർത്ത് കളമെഴുത്ത് ശിൽപശാല

മലപ്പുറം: നിലത്തൊരുക്കിയ കളത്തിൽ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളിയുടെ ചിത്രം പൂർത്തിയായതും വിദ്യാർഥികളുടെ കണ്ണുകളിൽ വിസ്മയം. മലപ്പുറം ഗവ. കോളജ് മലയാളവിഭാഗം വിദ്യാർഥികളുടെ പൊതുവേദിയായ മലയാണ്മയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കളമെഴുത്ത് കലാകാരൻ കടന്നമണ്ണ ശ്രീനിവാസ‍​െൻറ കളമെഴുത്തും പാട്ടും ശിൽപശാലയും സംഘടിപ്പിച്ചത്. കളമെഴുത്തിനുശേഷം കളംപാട്ട് അവതരണവും നടന്നു. നേരത്തെ മലയാണ്മയുടെ ഉദ്ഘാടനം പ്രഫ. എം.എം. നാരായണൻ നിർവഹിച്ചു. 'ഇന്ന്' മാസിക പത്രാധിപർ മണമ്പൂർ രാജൻബാബുവിന് ചടങ്ങിൽ ഉപഹാരം നൽകി. പുനത്തിൽ കുഞ്ഞബ്ദുല്ല അനുസ്മരണ പ്രഭാഷണം മണമ്പൂർ രാജൻബാബു നിർവഹിച്ചു. ഡോ. ജി. കൃഷ്ണകുമാർ, ഡോ. എസ് സഞ്ജയ്, പ്രഫ. അബ്ദുൽ ലത്തീഫ്, ഡോ. എച്ച്. ഗീത, പ്രഫ. സബിത, ഡോ. ഗോപു, വിദ്യ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.