കളിപ്രേമികളിൽ ആവേശം വിതറി യാംബു യുനീക് അറബ് കപ്പ് സെവൻസ് ഫുട്ബാൾ; അറാട്കോ മലബാർ എഫ്.സി ജേതാക്കൾ

കളിപ്രേമികളിൽ ആവേശം വിതറി യാംബു യുനീക് അറബ് കപ്പ് സെവൻസ് ഫുട്ബാൾ; അറാട്കോ മലബാർ എഫ്.സി ജേതാക്കൾ

യാംബു: എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനി വിന്നേഴ്സ് ട്രോഫിക്കും തൗഫീഖ് സൂപ്പർമാർക്കറ്റ് യാംബു റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി യുനീക് എഫ്.സി യാംബു സംഘടിപ്പിച്ച ഒന്നാമത് യുനീക് അറബ് കപ്പ് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ അറാട്കോ മലബാർ എഫ്.സി യാംബു ടീം ജേതാക്കളായി. യുനീക് എഫ്.സി യാംബു ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അറാട്കോ മലബാർ എഫ്.സി വിജയിച്ചത്. യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരച്ച ആവേശ മത്സരങ്ങൾക്കാണ് യാംബു റദ് വ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം സാക്ഷിയായത്. യാംബുവിലെ പ്രവാസികളുടെ വമ്പിച്ച ആവേശമായി മാറിയ മത്‌സരം വീക്ഷിക്കാൻ ധാരാളം പേർ എത്തിയിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം മുൻ എം.എസ്.പി മലപ്പുറത്തിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി താരവുമായ യുനീക് എഫ്.സി ടീമിലെ മുഫീദ് സഹൽ കരസ്ഥമാക്കി. ഫൈനൽ മത്‌സരത്തിലെ ആദ്യഗോൾ അടക്കം 7 ഗോൾ നേടിയ ഫാസിൽ (അറാട്കോ മലബാർ എഫ്.സി) ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള പ്രത്യേക സമ്മാനത്തിന് അർഹനായി. മികച്ച ഗോൾകീപ്പറായി മുനീറിനെയും മികച്ച സെന്റർ ബാക്ക് ആയി ഷഫീഖിനെയും (ഇരുവരും അറാട്കോ മലബാർ എഫ്.സി) തെരെഞ്ഞെടുത്തു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.