ഈ വർഷം മദീനയിലെത്തിയ വിദേശ ഉംറ തീർഥാടകർ 1,486,880 കവിഞ്ഞു: കുറ്റമറ്റ സേവനങ്ങളെ പ്രകീർത്തിച്ച് സന്ദർശകർ

ഈ വർഷം മദീനയിലെത്തിയ വിദേശ ഉംറ തീർഥാടകർ 1,486,880 കവിഞ്ഞു: കുറ്റമറ്റ സേവനങ്ങളെ പ്രകീർത്തിച്ച് സന്ദർശകർ

മദീന: ഹിജ്‌റ 1443 ലെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ മദീനയിലെത്തിയ വിദേശ ഉംറ തീർഥാടകർ 1,486,880 കവിഞ്ഞതായി സന്ദർശകരുടെ കാര്യങ്ങൾ കൂടി ചെയ്യുന്ന ഹജ്ജ്, ഉംറ മന്ത്രാലയ വിഭാഗം അറിയിച്ചു. വർഷത്തിന്റെ ആദ്യ പാദത്തിൽ വ്യോമ, കര,കടൽ തുറമുഖങ്ങൾ വഴി മദീനയിലെത്തിയ ഉംറ തീർഥാടകരുടെയും മദീന സന്ദർശകരുടെയും കണക്കാണ് മന്ത്രാലത്തിന്റെ അണ്ടർ സെക്രട്ടറിയേറ്റ് ഫോർ വിസിറ്റ് അഫയേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉംറക്കാരായ തീർഥാടകർ മാത്രം 1,108 ,000 പേർ വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഉംറ സീസണിൽ മദീനയിൽ ഏറ്റവും കൂടുതൽ എത്തുന്ന രാജ്യക്കാരുടെ വേർ തിരിച്ച കണക്കുക ളും മന്ത്രാലയം ചൂണ്ടിക്കാട്ടി. സീസൺ ആരംഭിച്ചത് മുതൽ 449,696 പേർ ആണ് ഇന്തോനേഷ്യയിൽ നിന്നെത്തിയത്. പാകിസ്ഥാനിൽ നിന്ന് 287,793 പേരും ഇന്ത്യക്കാരിൽ നിന്ന് 189,052 പേരും ഇറാഖികളിൽ നിന്ന് 122,557 പേരും ബംഗ്ലാദേശികളിൽ നിന്ന് 76,946 പേരും എത്തിയതായി റിപ്പോർട്ടിൽ പറയുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.