ബംഗളൂരു: കെങ്കേരിയിൽ ആഡംബര കാറിടിച്ച് യുവതി മരിച്ചു. കെങ്കേരിയിലെ കെ. സന്ധ്യയാണ് (30) മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ച വീർ ശിവയുടെ മകൻ ധനുഷിനെതിരെ (20) പൊലീസ് നരഹത്യക്ക് കേസെടുത്തു. ധനുഷ് മദ്യലഹരിയിലാണ് മെഴ്സഡസ് ബെൻസ് ഓടിച്ചതെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
റോഡ് മുറിച്ചുകടക്കുകയായിരുന്ന സന്ധ്യയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ധനുഷിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തശേഷം പൊലീസില്‍ ഏൽപിക്കുകയായിരുന്നു.
ഈയിടെയാണ് ധനുഷിന്റെ പിതാവ് ആഡംബര കാർ വാങ്ങിയത്. വാഹനം ഓടിച്ചു നോക്കാൻ എടുത്ത മകൻ സുഹൃത്തുമായി ചേർന്ന് യശ്വന്ത്പൂരിലെ മാളിലെത്തി മദ്യപിച്ചശേഷം ദീർഘ ഓട്ടത്തിനായി മൈസൂരുവിലേക്ക് പുറപ്പെട്ടതിനിടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.