മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കഡബ-പാഞ്ച ദേശീയപാതയിൽ മരം കടപുഴകി ഒരാളുടെ ജീവനെടുത്ത സ്കൂട്ടറിൽ കയറിയിരിക്കുന്ന പൂവൻ കോഴി നാട്ടുകാർക്ക് വിസ്മയമായി.
അപകടത്തിൽ മരിച്ച എഡമംഗളയിലെ സീതാരാമ ഗൗഡ (42) ഓടിച്ച സ്കൂട്ടറിലാണ്, സംഭവം നടന്ന് മൂന്നാം ദിവസവും കോഴിയുടെ കാത്തിരിപ്പ്. വീട്ടിലെ ചടങ്ങിനായി വാങ്ങിയ കോഴിയുടെ കാലുകൾ കയറിൽ ബന്ധിച്ചാണ് സീതാരാമ സഞ്ചരിച്ചിരുന്നത്.
അപകടത്തിനിടെ തെറിച്ചുവീണ കോഴിയുടെ കെട്ട് നാട്ടുകാർ അഴിച്ചിരുന്നു. സംഭവത്തെത്തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ ആൾക്കൂട്ടത്തിൽ നിന്നുമാറി കാട്ടിൽ മറഞ്ഞ കോഴി, തിരിച്ചുവന്ന് അധികൃതർ റോഡരികിലേക്ക് മാറ്റിയിട്ട സ്കൂട്ടറിൽ കയറി ഇരിപ്പായി. ആളുകൾ കൂടുമ്പോൾ അടുത്ത മരക്കൊമ്പിൽ കയറുന്ന കോഴി ഒഴിയുന്നേരം വീണ്ടും സ്കൂട്ടർ സീറ്റ് പിടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.