ബംഗളൂരു: ഈസ്റ്റ് കൾചറൽ അസോസിയേഷന്റെ (ഇ.സി.എ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദ ആർട്സുമായി സഹകരിച്ച് കചദേവയാനി ആട്ടക്കഥ ശനിയാഴ്ച വൈകീട്ട് ആറര മണിക്ക് ഇ.സി.എ ഹാളിൽ അരങ്ങേറും. ചടങ്ങിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. കചനായി കലാമണ്ഡലം രാജീവ് നമ്പൂതിരിയും ശുക്രാചാര്യരായി കലാമണ്ഡലം സിബി ചക്രവർത്തിയും ദേവയാനിയായി കലാമണ്ഡലം അനിൽകുമാറും സുകേതുവായി പ്രിയ നമ്പൂതിരിയും അസുരനായി അച്യുത് ഹരി വാരിയരും രംഗത്തെത്തും. കലാമണ്ഡലം സജീവനും അഭിജിത്ത് വർമയുമാണ് സംഗീതം ഒരുക്കുന്നത്. കലാമണ്ഡലം സുധീഷ് (ചെണ്ട), കലാമണ്ഡലം അച്യുത വാരിയർ (മദ്ദളം), കലാനിലയം രാജീവ് (ചുട്ടി), സേതു, സന്തോഷ് (അണിയറ) രംഗശ്രീ വെള്ളിനേഴി (വസ്ത്രാലങ്കാരം) തുടങ്ങിയവരാണ് പിന്നണിയിൽ പ്രവർത്തിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9980090202, 6364909800 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.