ബംഗളൂരു: കർണാടക മിൽക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ ഇനി രാജ്യത്തിന്റെ തലസ്ഥാന നഗരിയിലും. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന ദേശീയ മാർക്കറ്റിലെ വിൽപന ചടങ്ങ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. മാണ്ഡ്യ ക്ഷീര സഹകരണ യൂനിയനാണ് പാലും തൈരും മറ്റ് ഉൽപന്നങ്ങളും ഡൽഹിയിലെത്തിക്കുന്നത്.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമെയാണ് ഡൽഹിയിലേക്കും നന്ദിനി വിൽപന വ്യാപിപ്പിക്കുന്നത്. മാണ്ഡ്യയിൽനിന്ന് 2,500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്ക് പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും. നിലവിൽ, പ്രതിദിനം 24 ലക്ഷം ലിറ്റർ പാലാണ് കെ.എം.എഫ് കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി വിൽക്കുന്നത്.
ലിറ്ററിന് 56 രൂപയാകും ഡൽഹിയിൽ പാൽ വില. വിവിധ പാൽ ഇനങ്ങൾക്ക് വിലയിൽ മാറ്റമുണ്ടാവും. മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ്, കൃഷി മന്ത്രി എൻ. ചെലുവരയ സ്വാമി എന്നിവർ ഡൽഹിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.