ബംഗളൂരു: തെരുവുനായ്ക്കളുടെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിക്കാനുള്ള ബംഗളൂരു നഗരസഭയുടെ (ബി.ബി.എം.പി) പദ്ധതിക്കെതിരെ നൽകിയ ഹരജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതി നോട്ടീസയച്ചു.
സേവ് അവർ ആനിമൽസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഈ പദ്ധതി നടപ്പാക്കാൻ ബി.ബി.എം.പിക്ക് നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
തെരുവുനായ്ക്കളെ നിരീക്ഷിക്കാനും നായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാനായുള്ള പ്രതിരോധ കുത്തിവെപ്പ് നൽകാനുമാണ് അവയുടെ ദേഹത്ത് ചിപ്പുകൾ ഘടിപ്പിക്കാൻ ബി.ബി.എം.പി പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.