ബംഗളൂരു: തുമകൂരു ഗുബ്ബിയിൽ കൊല്ലപ്പെട്ട ദലിത് നേതാവിന്റെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ (29) കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശ്രീനിവാസ് എന്ന ഡൽഹി സീന, നാഗരാജു, ദുശ്യന്ത്, ദർശൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മനോജിനെ എസ്.യു.വിയിലെത്തിയ അക്രമികൾ ഇടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മനോജിന്റെ പിതാവ് നരസിംഹമൂർത്തി എന്ന കുറിമൂർത്തി ദലിത് സംഘർഷ് സമിതി നേതാവായിരുന്നു. രണ്ടു വർഷം മുമ്പ് സാമ്പത്തിക തർക്കത്തെ തുടർന്ന് ഗുബ്ബി ബി.എച്ച് റോഡിൽവെച്ച് പട്ടാപ്പകൽ അക്രമികൾ ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച നടന്ന കൊലപാതക ശ്രമത്തിന് പിന്നാലെ മനോജ് ഗുബ്ബി പൊലീസിൽ പരാതി നൽകി. പഴയ വൈരാഗ്യം തന്നെയാവും അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കേസിലുൾപ്പെട്ട മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.