കേ​ര​ള സ​മാ​ജം ചി​ത്ര​ര​ച​ന മ​ത്സ​രം 24ന്

​ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 24ന് ​ഇ​ന്ദി​രാ​ന​ഗ​ര്‍ ഫി​ഫ്ത്ത് മെ​യി​ന്‍ ഒ​മ്പ​താം ക്രോ​സി​ലു​ള്ള കൈ​ര​ളി നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ത്സ​രം ന​ട​ക്കും.രാ​വി​ലെ ഒ​മ്പ​തി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. രാ​വി​ലെ 10.00 മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂ​റാ​ണ് മ​ത്സ​രം. മൂ​ന്ന് മു​ത​ല്‍ ആ​റു​വ​യ​സ്സു വ​രെ​യും, ഏ​ഴ് മു​ത​ല്‍ 10 വ​യ​സ്സു വ​രെ​യും 11 മു​ത​ല്‍ 17 വ​യ​സ്സു വ​രെ​യു​മു​ള്ള മൂ​ന്ന് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍കും. വി​ജ​യി​ക​ള്‍ക്ക് പ​തി​നാ​യി​രം രൂ​പ​യു​ടെ പെ​യി​ന്റി​ങ് സാ​മ​ഗ്രി​ക​ള്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ആ​റു വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് ക്ര​യോ​ൺ​സ്​ ഉ​പ​യോ​ഗി​ക്കാം. മ​റ്റ് ര​ണ്ടു വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ ജ​ല​ച്ചാ​യ​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. വ​ര​ക്കാ​നു​ള്ള പെ​ന്‍സി​ല്‍, ക്ര​യോ​ൺ​സ്, ജ​ല​ച്ചാ​യം എ​ന്നി​വ മ​ത്സ​രാ​ർ​ഥി​ക​ള്‍ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. വ​ര​ക്കാ​നു​ള്ള കാ​ന്‍വാ​സ്, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി വി.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Kerala Samajam Drawing Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.