ബംഗളൂരു: ഫോട്ടോഗ്രഫി ആർട്ടിസ്റ്റ് രഞ്ജിത്ത് മാധവൻ ഇന്ത്യൻ നദികളിൽ നിന്ന് പകർത്തിയ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനമായ ‘ട്രാൻസിയൻസ്’ ഈ മാസം 25 മുതൽ ഡിസംബർ ഒന്നുവരെ ബംഗളൂരു കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ നടക്കും. ജലരാശിയിൽ ഇളകിമാറുന്ന നിഴലുകളുടെ നിറഭേദങ്ങളിൽ നിന്ന് തന്റെ കാമറ കണ്ടെത്തിയ മനുഷ്യഭാവങ്ങളാണ് ട്രാൻസിയൻസ് എന്ന് രഞ്ജിത്ത് മാധവൻ പറഞ്ഞു.
കണ്ണുകൊണ്ട് തിരിച്ചറിയാൻ കഴിയാത്ത വേഗത്തിലുള്ള നിഴലനക്കത്തിന്റെ തുടർച്ചയിൽ നിന്നാണ് ഇവയോരോന്നും കാമറയിൽ പതിഞ്ഞത്.നിഴലിന്റെ കൗതുകങ്ങൾ ഫോട്ടോഗ്രഫിയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് വെള്ളത്തിലെ നിഴൽചിത്രങ്ങളിലേക്ക് കാഴ്ചയെ ആകർഷിച്ചത്.
നദിയിലെ നിഴലും വെയിൽതിളക്കങ്ങളും ഓളങ്ങളിൽ പലരൂപങ്ങളായി മാറിക്കൊണ്ടിരിക്കും. ചിത്രങ്ങളുടെ അനന്തമായ ആ തുടർച്ചയെ താൻ കാമറ കൊണ്ട് നിശ്ചലമാക്കി. അങ്ങനെ പകർത്തിയ അനവധി അമൂർത്ത ചിത്രങ്ങളിൽ അപൂർവമായി മാത്രം മനുഷ്യഭാവങ്ങളെ കണ്ടു. അതിശയമായി തോന്നിയ ആ കാഴ്ചയെ ലോകത്തിന് പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ട്രാൻസിയൻസ് എന്ന ചിത്രപരമ്പരയുടെ ആശയം. അനുനിമിഷം കണ്മുന്നില് മിന്നിമായുന്ന കാഴ്ചയുടെ പ്രവാഹം. അതില്‍ നിന്നൊരു മനുഷ്യരൂപത്തെ കാമറ കൊണ്ട് കോരിയെടുക്കുകയായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.