മംഗളൂരു: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എം.പിയും മുൻ മന്ത്രിയുമായ ജയപ്രകാശ് ഹെഗ്ഡെ എന്ന ജെ.പി. ഹെഗ്ഡെ ഉഡുപ്പി-ചിക്കമഗളൂരു ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. \"ഞാൻ ഒരു നേതാവിേൻറയും പേര് പറഞ്ഞല്ല വോട്ടഭ്യർഥിക്കുക.
എെൻറ തന്നെ പേരിൽ ചോദിക്കും. അതിനുള്ള പരിചയവും ബന്ധവും ലോക്സഭ, നിയമസഭ അംഗം എന്നീ നിലകളിലെ അനുഭവങ്ങളിലൂടെ ഉണ്ടെന്നാണ് വിശ്വാസം’ -ബുധനാഴ്ച ഉഡുപ്പിയിൽ ജനസമ്പർക്കത്തിനിടെ ജെ.പി മാധ്യമങ്ങളോട് പറഞ്ഞു.2015 ഡിസംബർ 14ന് പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയതിനെത്തുടർന്നായിരുന്നു ജെ.പി ബിജെപിയിൽ ചേർന്നത്.
ബ്രഹ്മാവർ മണ്ഡലത്തിൽനിന്ന് 1999ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സരള ബി. കാഞ്ചൻ-കോൺഗ്രസ്, ഇപ്പോഴത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ ഉഡുപ്പി -ചിക്കമഗളൂരു നിയുക്ത ബി.ജെ.പി സ്ഥാനാർഥി കോട്ട ശ്രീനിവാസ പൂജാരി -ബി.ജെ.പി, ദയാനന്ദ ഷെട്ടി -ജെ.ഡി-എസ് എന്നിവരെ പിന്തള്ളിയായിരുന്നു സ്വതന്ത്രനായി ജനവിധി തേടിയ ജയപ്രകാശ് ഹെഗ്ഡെ 4763 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയത്.
2004ൽ കോൺഗ്രസിന്റെ മുൻ മന്ത്രി പ്രമോദ് മധ്വരാജ് , ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരി, ജെ.ഡി-എസിെൻറ അൽതാർ നിരഞ്ജൻ ഹെഗ്ഡെ എന്നിവരെ മറികടന്ന് സ്വതന്ത്രൻ വിജയം ആവർത്തിച്ചപ്പോൾ ഭൂരിപക്ഷം 12,173 വോട്ടുകളായി ഉയർന്നു. അഭിഭാഷകനായ ഹെഗ്ഡെ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ്.
ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ മണ്ഡലത്തിൽനിന്ന് 1994ൽ ജനതദൾ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു. അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി.
ഉഡുപ്പി ജില്ല സ്ഥാപകൻ എന്ന ഖ്യാതി ഇതിലൂടെ വന്നുചേർന്നു.1997ൽ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവർ മണ്ഡലവും പിളർക്കപ്പെട്ടു. ഇതോടെ കോൺഗ്രസിൽ ചേർന്ന ഹെഗ്ഡെ 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമഗളൂരു മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലെത്തിയിരുന്നു.
കോൺഗ്രസ് പുറത്താക്കിയതിന് ശേഷം ബി.ജെ.പിയിൽ ചേർന്ന ജെ.പിക്ക് സർക്കാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.