വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​യു​ടെ ഓ​ൺ​ലൈ​ൻ സേ​വ​നം ഇ​ന്നു​മു​ത​ൽ മു​ട​ങ്ങും

ബം​ഗ​ളൂ​രു: ‘ബെ​സ്കോം’ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സം ത​ട​സ്സ​പ്പെ​ടും. ഉ​പ​ഭോ​ക്തൃ പോ​ർ​ട്ട​ലു​ക​ളും സ്റ്റോ​ർ ഇ​ട​പാ​ടു​ക​ളും ഇ​ന്ന് രാ​ത്രി ഒ​മ്പ​തു മു​ത​ൽ ഈ ​മാ​സം ഏ​ഴ് രാ​വി​ലെ ആ​റു വ​രെ ല​ഭ്യ​മാ​കി​ല്ല.

ഇ​ന്ന് രാ​ത്രി ഒ​മ്പ​ത് മു​ത​ൽ നാ​ളെ രാ​വി​ലെ 11 വ​രെ ഓ​ൺ​ലൈ​ൻ ബി​ൽ പേ​മെ​ന്‍റ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കി​ല്ല. ഐ.​പി.​ഡി.​എ​സ് ഐ​ടി ഫേ​സ്-​ര​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ർ.​എ.​പി.​ഡി.​ആ​ർ.​പി (റി​സ്ട്ര​ക്ച​ർ​ഡ് ആ​ക്സി​ല​റേ​റ്റ​ഡ് പ​വ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​ഫോം​സ് പ്രോ​ഗ്രാം) ഐ.​ടി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ബെ​സ്കോം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Bescom Online Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.