ബംഗളൂരു: ഇസ്രായേൽ -ഹമാസ്, റഷ്യ -യുക്രെയ്ൻ യുദ്ധങ്ങൾ അവസാനിച്ച് ലോകത്ത് ശാന്തി പുലരാനുള്ള പ്രാർഥനയോടെ 10 ദിവസത്തെ വിശ്വോത്തര മൈസൂരു ദസറക്ക് ചാമുണ്ഡി കുന്നിന്റെ നെറുകയിൽ വ്യാഴാഴ്ച തുടക്കമായി.
പ്രമുഖ എഴുത്തുകാരൻ ഹംബ നാഗരാജയ്യ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി ഡോ.എച്ച്.സി. മഹാദേവപ്പ എന്നിവർ ഉൾപ്പെടെ വിശിഷ്ട വ്യക്തികളെല്ലാം പ്രത്യേകം സജ്ജമാക്കിയ ബസിൽ ഉദ്ഘാടന പരിപാടിക്കായെത്തിയിരുന്നു. \"ഇസ്രായേൽ -ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾക്ക് അറുതി വരണം.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ദസറയിലൂടെ മാനവികതയുടെ പ്രകാശം പരത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ നാഗരാജയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.